ത-ന

916. തക തക തട്ടുപോലെ
താമര മൊട്ടുപോലെ
ഇംഗ്ലീഷക്ഷരംപോലെ
ഹനുമാന്റെ വാലുപോലെ
...പാമ്പ്

917. തച്ചന്‍ തച്ചില്ല തച്ചുളി പാഞ്ഞില്ല
ഇത്തത്തെയെന്നൊരു പത്തായം
... വയറ്

918. തടയാം നീക്കാം കെട്ടാനൊക്കില്ല
..പുക

919. തടികണ്ടത്തില്‍ തല കല്യാണപ്പന്തലില്‍..വാഴ
920. തടി മദ്ദളം, ഇല ചുക്കിരി, കായ്‌കൊക്കര
...പുളിമരം

921. തടിക്കൊരു വെട്ട്
ഇടയ്‌ക്കൊരു കെട്ട്
തലയ്‌ക്കൊരു ചവിട്ട്
...നെല്ല് കൊയ്ത് മെതിക്കുക

922. തടുക്കുപ്പൊട്ടാല്‍ എടുക്കപ്പെടാത്
....ബ്രാഹ്മണസ്ത്രീ വരയ്ക്കുന്ന കോലം

923. തടുത്തു നിര്‍ത്താം, വീശിയകറ്റാം
പിടിച്ചുകെട്ടാനൊക്കില്ല.
..പുക

924. തട്ടിന്മേല്‍ തട്ട് ബംഗാള്‍തട്ട്
...പന

925. തട്ടില്‍വെച്ചാല്‍ രണ്ടുകഥിക്കും
അധികംവേണ്ട കുറച്ചും വേണ്ട
...തുലാസ്

926. തണ്ടിന്‍ചോട്ടില്‍ ചിറ്റുരുളി
...ചേന

927. തത്തയ്ക്കം പിത്തയ്ക്കം നാലുകാല്
താനെ നടക്കുമ്പോള്‍ രണ്ടുകാല്
ചുക്കിച്ചുളുങ്ങുമ്പോള്‍ മൂന്നുകാല്
ഊരിനു പോകുമ്പോള്‍ നാലുകാല്
...മനുഷ്യജീവിതം

928. തത്തയ്ക്കം പത്തയ്ക്കം നാലാള്
തപ്പിട്ടുകെട്ടാന്‍ രണ്ടാള്
എത്തിപ്പിടിക്കാന്‍ ഒരാള്
...ആന

929. തണ്ടുണ്ടതിന്മേല്‍ തടിയുണ്ടതിന്മേല്‍
കാട്ടാനെ കെട്ടാന്‍ കയറുണ്ടതിന്മേല്‍
സന്ധ്യയ്ക്കുകൊളുത്താന്‍ വിളക്കുണ്ടതിന്മേല്‍
സുന്ദരിപ്പെണ്ണിന്റെയഴകുണ്ടതിന്മേല്‍
...തെങ്ങ്

930. തലകുത്തിയാല്‍ തലയ്ക്കുപാട്
....ടൈപ്പ്‌റൈറ്റര്‍

931. തലതൂങ്ങിക്കറങ്ങും ചങ്ങാതി
... ഫാന്‍

932. തലനുള്ളി കുഴിയില്‍ വെച്ചു
കുഴി നിറച്ചു മുട്ടയിട്ടു
...കൂര്‍ക്ക

933. തലയിലുണ്ട് വായ, തടിയിലില്ല വയറ്...
ഉരല്‍

934. തലയില്ല കണ്ണുണ്ട്, വയറുണ്ടൊരുപത്തായം...
ഞണ്ട്

935. തലയില്ലാക്കോഴി മലകേറികൂകി...
തോക്ക്
936. തലയില്ലാത്തമ്മയ്ക്കു കാതുണ്ട് വായുണ്ട്...
കുട്ടകം

937. തലയില്ലുടലില്ലെങ്കിമിവനിരു
കാലുണ്ട്ങ്കിലുമില്ല നടത്തം...
ട്രൗസര്‍

938. തലയില്‍ കാലുവെച്ചുനടക്കുന്നവന്റെ
പേരുപറഞ്ഞാലായിരം കടം..
.പേന്‍

939.തലവെട്ടിയാന്‍ തൊട്ടിയാല്‍...
നെല്ല്

940. തലവെന്താലും തടിവേവില്ല...
കല്ലുകെട്ടിയ വീട്

941. തല്ലുകൊണ്ടവനൊന്നുമില്ല
തല്ലിയവനു പട്ടും വളയും...
ചെണ്ട

942. തള്ളയ്ക്കു വയറ്റില്‍പോക്ക്
പിള്ളയ്ക്കു തലചുറ്റ്...
ആട്ടുംകല്ലും കുഴവിയും

943. താക്കുമങ്ക, തൂക്കുമങ്ക
കടവത്തെ മങ്ക, പെരിയയിലെ മങ്ക...
വിളക്ക്, തോണി, കലം

944. താങ്ക തൂക്കുമരം, നടുവളഞ്ഞമരം
നാലാള് പെയ്ത പാപം, ഒരാള് ചെയ്തപുണ്യം...
മഞ്ചല്‍

945. താങ്ങു തൂങ്ങു പിണ്ട്, ചങ്ങല പൂണ്ട പിണ്ടി
നാലാള്‍ക്കുഭാരം ഒരാള്‍ക്കു സൗഖ്യം...
മഞ്ചല്‍

946.താനേവരുന്നത്, താനേപോകുന്നത്
വന്നാല്‍ചൂട്, പോയാല്‍ ഇരുട്ട്...
സൂര്യന്‍
947. താനൊരുകൊക്കര, നിലവിളിയപാരം...
ശംഖ്

948. തായലെ പാടത്തെ വെള്ളം വറ്റുമ്പോള്‍
മീത്തലെ പാടത്തെ കൊക്കുപാറി...
വിളക്ക്
949. താഴത്തൊരു പരന്നതട്ട്
മുകളിലൊരു വളഞ്ഞതട്ട്
അതിനുള്ളിലൊരു ദേവത
ചിലപ്പോഴുണ്ട്, ചിലപ്പോഴില്ല..
.ആമ

950. താഴെകുത്തിയാല്‍ തലയ്ക്കുപാട്...
ടൈപ്പ്‌റൈറ്റര്‍

951. താഴെയും മുകളിലും തട്ടിട്ടിരിക്കുന്ന കുഞ്ഞിരാമന്‍...
ആമ

952.തിത്തൈയ് എന്നൊരു കൊയ്ത്തരിവാള്‍...
ചന്ദ്രക്കല

953. തിന്നാല്‍ ദഹിക്കില്ല, വെച്ചാല്‍ വേവില്ല..
തലമുടി

954. തിന്നില്ല, കുടിക്കില്ല, തല്ലാതെ മിണ്ടില്ല...
ചെണ്ട്

955. തിരിഞ്ഞുതിരിഞ്ഞായിരം കണ്ണന്‍
പരന്നുപരന്നാറ്റില്‍ വീണു...
വീശുവല

956. തിരിതിരി  തിരിതിരിയമ്മതിരി
തിരിതിരി തിരിതിരിമോളുതിര...
തിരിക്കല്ല്

957. തിരിതെറുത്ത് തിരിക്കകത്തു മുട്ടയിട്ടു...
പയര്‍

958. തീയ്യിലിട്ടാല്‍ ചടപടചടപട..
.ഉപ്പ്
959. തുടച്ചാലും തുടച്ചാലും കളങ്കംപോകാത്ത കണ്ണാടി...
ചന്ദ്രന്‍

960. തുടിച്ചയിറച്ചിയില്‍ ഈച്ചപറക്കില്ല...
തീക്കനല്‍

961. തുമ്പിക്കൈയില്ലാത്താനയോതെന്നു
പറയാത്തോര്‍ക്കായിരം കടം...
കുഴിയാന
962. തൂക്കാത്തമുറ്റവും തുറയ്ക്കാത്തകിണറും...
കടല്‍ക്കരയും കടലും

963. തൂങ്ങുംതുടിക്കും ഇടക്കല്ലില്‍ ചാടും
വാങ്ങും വലിക്കും വലിച്ചങ്ങിറക്കും..
.കിണറഅറില്‍ നിന്നു വെള്ളംകോരുക

964. തൂങ്ങും തുടിക്കും വേഗം വലിക്കും
വലിച്ചങ്ങിരുത്തും കമിഴ്ത്തിപ്പിടിക്കും...
കിണറ്റില്‍നിന്നു വെള്ളംകോരുക

965. തൂര്‍ത്താലും തൂര്‍ത്താലും തൂരാത്തൊരു പാതാളം...
വയര്‍

966. തൂശിപോലെ മുളവന്നു
പായപോലെ ഇല വന്നു
തൂണുപോലെ തടവന്നു
ഞാനതിന്റെ പഴംതിന്നു
നീയതിന്റെ  പേരുപറ...
വാഴ

967. തൃക്കാട്ടുണ്ടൊരു കോഴിയും മക്കളും
കൊത്തീട്ടങ്ങടുത്തുകൂട...
കടന്നല്‍

968. തെക്കുതെക്കൊരാല്, ആലനിറച്ചിപന്ത്
പന്തുനിറച്ചുമുട്ട, മുട്ടനിറച്ചെണ്ണ...
മരോട്ടിക്കായ്

969. തെക്കുനിന്നു രണ്ടാള്‍ വന്നു
അതിലൊരാളോടും ഒരാളോടില്ല...
അമ്മിയും തിരിക്കല്ലും

970. തെക്കുനിന്നു വന്നൊരുകാളയ്ക്കു
പള്ളയ്ക്കുകൊമ്പ്...കിണ്ടി

971. തേങ്ങാപൂളൊരു തേങ്ങാമുറിയായി...
ചന്ദ്രന്‍

972. തേന്‍കുടത്തിലൊറ്റക്കണ്ണന്‍...
ചക്കച്ചുളയും കുരുവും

973. തൈയ്ക്കൂട്ടില്‍ പഴുക്കടയ്ക്ക...
അടുപ്പില്‍ തീ കത്തുക

974. തൊടാതെ മുടിഞ്ഞവനാര്...
രാവണന്‍

975. തൊട്ടാലുടനെ വാടുംപൂട്ടും
തെല്ലുകഴിഞ്ഞാല്‍ മുന്നേപ്പോലെ...
തൊട്ടാവാടി

976. തൊട്ടാല്‍ ചൊറിയന്‍, തിന്നാന്‍ രസികന്‍...
ചേന

977. തൊട്ടാല്‍ വണങ്ങും തോപ്പിലെ മൂപ്പന്‍...
തൊട്ടാവാടി

978. തൊട്ടാല്‍നക്കുമിറച്ചിക്കഷ്ണം...
തീക്കട്ട

979. തൊട്ടാല്‍പൊട്ടും ഇംഗ്ലീഷുമുട്ട...
കുമിള

980. തൊട്ടുമുടിഞ്ഞവനാര്...
ഭസ്മാസുരന്‍

981. തോണ്ടാത്ത കുളമേത്...
സമുദ്രം

982. തൊപ്പിക്കാരന്‍ ചന്തയ്ക്കുപോയി..
.അടയ്ക്ക

983. തൊപ്പിയിട്ടുനീങ്ങുമ്പോള്‍
തലകുലുക്കി നീങ്ങുമ്പോള്‍
ധാരമുറിയാതെ കണ്ണീരൊഴുക്കും...
ചേന

984. തൊപ്പിയുണ്ട്, തടിയുണ്ട്
ചുവന്നകുപ്പായമുണ്ട്
ഉള്ളില്‍നിറയെ അരി...
കപ്പല്‍മുളക്

985. തൊപ്പിയുണ്ട്, പോലീസല്ല
പണിയുണ്ട്, പണംകിട്ടില്ല...
മരംകൊത്തി

986. തൊപ്പിയെടുത്തിട്ടു മൂട്ടില്‍
തലകീഴായ് നിന്നുനിരങ്ങി
വരിവരിയായ് വിവരംതന്നു...
പേനകൊണ്ടെഴുതുക

987. തോട്ടത്തിലിട്ടു പര്‍ര്‍ര്‍...
ഇലചീന്തുക

988. തോട്ടുവക്കത്തൊരമ്മ പട്ടിട്ടുമൂടി...
കൈതച്ചക്ക

989. തോണ്ടാത്ത കുളമേത്...
സമുദ്രം

990. തോലില്ലാപ്പഴമല്ലേ, കുരുവില്ലാപഴമല്ലോ
തൊട്ടാല്‍കൈനാക്കന്മേലയ്യയ്യോ...
തീക്കട്ട

991. തോളില്‍ തൂങ്ങും തല്ലുകൊളളും
നിലത്തിറങ്ങും മിണ്ടാതിരിക്കും..
.ചെണ്ട

992. തോളില്‍മോളില്‍ തീക്കട്ട...കാതില്‍തോട്ട
993. തോറ്റവന്‍ മുന്നോട്ട് ജയിച്ചവന്‍ പിന്നോട്ട് ...
കമ്പവലി

994. ദാ കിടക്കുന്നു കരിവാടിയവിടെ
എടുക്കാന്‍ നോക്ക്യോപ്പോടിപ്പോയി...
പാമ്പ്

995. ദാ വന്നു ദാ പോയി, പിന്നെ കണ്ടില്ല...
കാറ്റ്

996. ദൂരെയിരിക്കും മനസ്സിലാക്കുംട
ശരമായ്‌ചെല്ലും നീറ്റില്‍ താഴും
പൊങ്ങിവരുമ്പോളന്നു കഴിഞ്ഞു...
പൊന്മാന്‍ മീന്‍ പിടിക്കുന്നത്

997. ധിമിധാളുവിനു കണ്ണുണ്ട് കണ്ടുകൂട
കാതുണ്ട് കേട്ടുകൂട, വായുണ്ട് മിണ്ടിക്കൂട...
പാവ

998. നക്കിനക്കിപോകുന്ന രാജാവിന്റെ
പേരുപറഞ്ഞാല്‍ പന്തീരീയിരം
വണ്ടയും അതിലൊറ്റവെണ്ടയും...
ഒപ്പ്

999. നക്കീടാം, നുണഞ്ഞീടാം എടുത്തുകൂട...
നാവ്

1000. നടക്കുമ്പോള്‍ വണ്ടി
കിടക്കുമ്പോള്‍ തീക്കട്ട...
തേരട്ട

1001 നനവേറ്റെന്നാല്‍ വാട്ടംതട്ടും
ചൂടേറ്റെന്നാല്‍ വാട്ടംതീരും...
പപ്പടം

1002. നല്ലനായയ്ക്കു നാവിന്മേല്‍ പല്ല്...
ചിരവ

1003. നല്ലനല്ലൊരു പെട്ടി പെട്ടിക്കുള്ളില്‍ കുട്ടി...
ആമ

1004. നല്ലമ്മ കുളിക്കാന്‍സ പോയി
കുളിച്ചുവരുവമ്പോള്‍ മേലൊക്കെ വസൂരി...
പപ്പടം.

1005. നല്ലൊരു കണ്ണാടി
തുടച്ചാല്‍ പോകാത്തചെളി...
ചന്ദ്രനിലെ കറുപ്പ്

1006. നാക്കില്ലാമൃഗം പുല്ലുതിന്നു...
വഴിനടന്നു പുല്ലരിയുക

1007. നാട്ടാരെ വീട്ടില്‍ കാട്ടും കുസൃതികുഞ്ഞന്‍...
ടെലിവിഷന്‍

1008. നാലുകാലുകുത്തികുത്തി
രണ്ടുമുറം വീശിവീശി...
ആന

1009. നാലുകാലുള്ള നങ്ങേലിപെണ്ണിനെ
കോലുനാരായണന്‍ കട്ടോണ്ടുപോയി...
പാമ്പുതവളയെ പിടിക്കുക

1010. നാലുകാലുള്ള മുത്തശ്ശിക്ക്
നാല്പതുമക്കളെ സൂക്ഷിക്കാം...
കോഴിക്കൂട്

1011. നാലുകാലുസേര്‍ ഒരുവാലുസേര്‍
ഞംഞം സേര്‍...നായ

1012. നാലുകാലുണ്ട്, നടുവുണ്ട് മുതുകുണ്ട്
നായയ്ക്കു തിന്നാന്‍ ഇറച്ചിയില്ല...
കസേര

1013. നാലുകാലുള്ള പത്തായത്തിന്മേല്‍ രണ്ടുമുഖം...
ആന

1014. നാലുകാലുള്ളോന്റെ വാലുനിവര്‍ത്തിയാല്‍
നാടായനാടെല്ലാം പണയം തരാം.
പട്ടി

1015. നാലുകിളി നാലുനിറം
കൂട്ടില്‍ ചെല്ലുമ്പോളൊറ്റനിറം.
മുറുക്കാന്‍

1016. നാലുപേരുംകൂടി ഒന്നായി..
താംബൂലചര്‍വണം

1017. നാലുപേരുംകൂടി ഒരു വഴിക്കുപോയി
മടങ്ങിവന്നപ്പോള്‍ ഒറ്റാള് ...
മുറുക്കുക

1018. നാലുഭാഗവും മതില്‍പോലെ
നടുതൂണുപോലെ...
ജനല്‍

1019. നാലുമണിക്കു വാതില്‍തുറക്കും...
നാലുമണിപ്പൂവ്

1020. നാലുമൂലപ്പെട്ടി, ഒരു ഉന്തപ്പെട്ടി...
തീപ്പെട്ടി

1021. നാലുമൂലപ്പെട്ടി ഒരു ഉന്തക്കുട്ടി...
അമ്മിയും അമ്മിക്കുട്ടിയും

1022. നാലുമൂലപ്പെട്ടി നടുക്കൊരുതെങ്ങിന്‍പ്പിള്ള
ഓടുംകുതിരക്കുട്ടി വീശും പുളിയന്മാര്‍...
നിലംപൂട്ടുക

1023. നാലുമൂലപ്പെട്ടി നടുക്കൊരുമഞ്ഞപ്പെട്ടി
കൊണ്ടോടും കുതിരക്കുട്ടി...
നിലംപൂട്ടുക

1024. നാലുലക്ക കുത്തികുത്തി
രണ്ടുമുറം വീശിവീശി...
ആന

1025. നാലുവരി നാലായിരം കടം...
ചതുരക്കള്ളി

1026. നാലുംപിന്നെ ഞാനും ചേര്‍ന്നാല്‍
നാക്കിനും പല്ലിനും ജോലി...
മുറുക്കുക

1027. നാവുകുത്തി നടക്കുന്ന ഉണ്ണിക്കണ്ണന്‍..
.നത്ത

1028. നാഴിനിറയെ വെള്ളവീല്...
പല്ല്

1029. നാഴിയുരി പാലുകൊണ്ട് നാടെല്ലാം കല്ല്യാണം....
നിലാവ്

1030. നിത്യം കുളിക്കും ഞാന്‍ മഞ്ഞനീരാടും
എന്നാലും ഞാനയ്യേ കാക്കപോലെ...
അമ്മി

1031. നിന്നവന്റെ വയറ്റില്‍ വന്നവന്റെ കൂത്താട്ടം..
.ഉരലില്‍ ഉലക്കയിട്ട് ഇടിക്കുക

1032. നിന്നവന്റെ വയറ്റില്‍ വന്നവന്‍ കയറി...
കൊട്ടത്തോക്ക്

1033. നിലംകീറി കുട്ടിയുരുളിയെടുത്തു...
ചേന

1034. നിലംകീറി പൊന്നെടുത്തു..
.മഞ്ഞള്‍

1035. നിലത്തിന്മേല്‍ പരുത്തി
പരുത്തിയിന്മേല്‍ ഇറച്ചി...
കിടക്കയില്‍ കിടക്കുക

1036. നിലത്തുവീണ കോയമണി കോര്‍ത്തുതന്നാല്‍
നാടുതരാം നഗരിതരാം നഗരച്ചെട്ടീടെ മോളെതരാം...
പൂഴി

1037. നില്‍ക്കാതെ വന്ന് നില്‍ക്കാതെ പോയി...
കാറ്റ്

1038. നിവര്‍ത്തിയിട്ടൊരു പന്തിപ്പായ
യെടുത്തുമാറ്റാനൊക്കില്ല...
നിരത്ത്

1039.
1040. നിവര്‍ത്തിവെച്ചാല്‍ തോളില്‍ കേറും,
മടക്കിവെച്ചാല്‍ തോളില്‍ തൂങ്ങും
കുട

1041. നീണ്ടുനീണ്ടുപോകുന്ന നീലാണ്ടാ
നിന്നു രണ്ടുവാക്കുചൊല്ലീട്ടു പോ...
മുള

1042. നീണ്ടൊരുടലുണ്ട്, തലയോ രണ്ടുണ്ട്
തലയില്‍ രണ്ടിലും തൊപ്പിയുണ്ട്
ഇടിക്കാനേറെയിഷ്ടം...
ഉലക്ക

1043. നീണ്ടൊരു മീശ വളഞ്ഞൊരുവാലും
ഉച്ചിയിലുണ്ടൊരറുക്കുന്ന വാളും...
കൊഞ്ചല്‍മത്സ്യം

1044. നീരാടാന്‍ ചെന്നപ്പോള്‍ വെടിക്കെട്ട്, നീരാടിതീര്‍ന്നപ്പോള്‍ തെക്കോട്ട്...
കടുവറുക്കുക
1045. നീലക്കടലിലൊരു മീന്‍ചാടിപ്പറന്നു..
.വിമാനം

1046. നീലപ്പട്ടില്‍ വെള്ളപ്പുള്ളി..
.നക്ഷത്രങ്ങള്‍

1047. നുള്ളിയെടുത്തതും പൊള്ളിച്ചെടുത്തതും
പുകച്ചെടുത്തതും ചുട്ടെടുത്തതും ചങ്ങാതികള്‍...
വെറ്റില, അടയ്ക്ക, പുകയില, ചുണ്ണാമ്പ്

1048. നൂട്ടക്കല്‍ നുറുക്കരി...
ചിതല്‍

1049. നൂലിലേറ്റി, വാലുനീട്ടി, കാറ്റ്‌നോക്കിപ്പാറിടും
കാലുമില്ല, ചിറകുമില്ല, വാനിലാണു താമസം...
പട്ടം

1050. നൂലിന്മേല്‍ ചരടിന്മേല്‍ തിരിഞ്ഞും
കൊണ്ടിരിക്കുന്ന തിരുകുതിര...
എട്ടുകാലി

1050.നൂല്‍ത്തിരിപോയൊരു മുത്തുക്കുലയായ്...
കുരുമുളകുകുല

1051.നൂറാന വന്നാലും എടുത്തുമാറ്റാന്‍
വയ്യാത്ത വട്ടച്ചെമ്പ്...കിണര്‍

1052. നൂറില്‍കൂടെ മൂന്നുകൂട്ടിയപ്പോള്‍ ഒന്നായി...
മുറുക്കുക

1053. നൂറുപറപൊടിയരിയില്‍ ഒരുനെടിയരി...
നക്ഷത്രങ്ങള്‍ക്കിടയില്‍ ചന്ദ്രക്കല

1054. നെയ്യപ്പംചുട്ടു തലയില്‍ വെച്ചു...
ചെവി

1055. നെറ്റിക്കൊരു കുട്ടി..
.പൊട്ട്

1056. നെല്ലിപ്പുള്ളിനായരും തോക്കുപ്പുള്ളിനായരുംകൂടി
ഇല്ലിപ്പുളളി നായരുടെ വീട്ടില്‍ വിരുന്നുപോയി
വാഴപ്പുള്ളിനായരു കുത്തിപ്പുറത്താക്കി...
പുട്ടുചുടുക

1057.നേടാന്‍ പാട്, കൊടുക്കാന്‍ മടി
പോമെന്നപേടി, പോയാല്‍ വാടി...
പണം

1058. നേരംപുലരുമ്പോ കറാംചിറാം
നാക്കുനാല്, നടകാലുപത്ത്
മൂക്കുമൂന്ന്, മുഖത്താറുകണ്ണ്
ഇന്നലെ ചത്തയാളിനെ
ഇന്നുചെന്നുകൊണ്ടുവാ...
നിലംഉഴുക

1059. നേരംവെളുക്കുമ്പോള്‍ കൂട്ടിനുണ്ട്
നേരമിരുട്ടിയാല്‍ കൂട്ടിനില്ല...
നിഴല്‍

1060. നോക്കിയാല്‍ കാണും പിടിക്കാന്‍ കിട്ടില്ല....
പുക

No comments:

Post a Comment