പ-മ

1061. പകലെല്ലാം ചിരിച്ചുനടക്കും
രാത്രിയായാൽ കടലിൽ ചാടും
സൂര്യൻ

1062. പകലെല്ലാം തൂങ്ങീതൂങ്ങി
രാത്രിമുഴുവൻ താങ്ങിതാങ്ങി
സാക്ഷ

1063. പകൽവെളുപ്പും രാത്രികറുപ്പും
സൂര്യൻ

1064. പകലെല്ലാം പച്ചക്കായ
രാത്രിയായാൽ പഴുത്തകായ
ബൾബ്

1065. പകലെല്ലാം പൊത്തും പിടിയും
രാത്രിയായാൽ കൂട്ടിമുത്തും
കൺപോളകൾ

1066. പകലെല്ലാം വെറുകായ്
രാത്രിയായാൽ വിളങ്ങുംകായ്
ബൾബ്

1067. പങ്കിക്കുട്ടൻ കാവൽക്കാരൻ
സാക്ഷ

1069. പച്ചക്കാട്ടിൽ തവിട്ടുകൊട്ടാരം
അതിനുള്ളിൽ വെളളകൊട്ടാരം
അതിനുള്ളിൽ കൊച്ചുതടാകം
തേങ്ങ

1070. പച്ചക്കുടയും പവിഴക്കുലയും വെള്ളത്തണ്ടും
കവുങ്ങ്
1071. പച്ചകൂട്ടിൽ വെള്ളിക്കാശ്
പച്ചമുളക്

1072. പച്ചകൊട്ടാരത്തിൽ പല്ലിമുട്ട
അടയ്ക്കാക്കുല

1073. പച്ചപ്പത്തായത്തിൽ പല്ലിമുട്ട
പപ്പായ

1074. പച്ചക്കൊരു ട്ടൈ, ചുട്ടാൽ ഒരു കൊട്ട
പപ്പടം

1075. പച്ചച്ചള്ള മുരിക്കിൻപെട്ടി
പെട്ടിനിറച്ചും ചപ്പും ചവറും
ചപ്പിനകത്തുനിറച്ചും കുപ്പി
കുപ്പിയിലൊക്കെയൊരേഗുളിക
ചക്ക

1076. പച്ചപ്പച്ചക്കിളി, കൊമ്പിലിരിക്കും കിളി
കൂകൂ മാട്ടേൻ കിളി
മാങ്ങ

1077. പച്ചപട്ടുടുത്ത് പാതിപ്പട്ടുതൊങ്ങലിട്ടു
മുത്തുമുത്തുകുടപിടിച്ച് മൂവായിരം പിള്ളേരെ പെറ്റു
കുലച്ചുനിൽക്കുന്ന ഉലട്ടിപ്പന

1078.പച്ചപ്പട്ടുത്തെത്തൈ
പന്തുരുട്ടി തെത്തൈ
കോണകവാല് തെത്തൈ
തൊട്ടുനക്കി തെത്തൈ
അടയ്ക്ക, പുകയില, ചുണ്ണാമ്പ്

1079. പച്ചപ്പന്തലിട്ട്, പതിനാറുതൊങ്ങലിട്ട്
മുത്തുക്കുട പിടിച്ച്, മുന്നൂറുകായകായ്ച്ചു
കവുങ്ങ്

1080. പച്ചപ്പന്തലിട്ട്, പവിഴമാലഞാത്തുമിട്ട്
ആയിരം കായും കായ്ച്ചു
മുളക്

1081. പച്ചപ്പലക കൊട്ടാരത്തിൽ
പത്തുംനൂറും കൊട്ടത്തേങ്ങ
പപ്പ്ക്കായ

1082. പച്ചബസ്സ്, ചുവന്നസീറ്റ്, കറുത്ത ആൾക്കാർ
തണ്ണിമത്തൻ

1083. പച്ചയിറച്ചിയിന്മേൽ ഫലംതൂങ്ങി
കാതിൻതോട

1084. പഞ്ചപാണ്ഡവന്മാരഞ്ചുപേർക്കും കൂടി
ഒരു മുറ്റമേയുള്ളൂ വീടില്ല
കൈപ്പടം

1085. പട്ടുസഞ്ചിയിൽ പവൻകാശ്
വറ്റൽമുളക്

1086. പട്ടുടുത്തു കിണറ്റിൽച്ചാടി
കാച്ചിൽ

1087. പതയുണ്ട് പാലല്ല, പുളിയുണ്ട് മോരുമല്ല
കള്ള്

1088.പത്തായവയറൻ ശാപ്പാട്ടുരാമൻ
പള്ളയ്ക്കടിച്ചാൽ കുപ്പയിൽ വാസം
കലം

1089. പത്തും നൂറും കൊട്ടത്തേങ്ങ
പപ്പായ

1090. പനയിലായിരം, ചുവട്ടിലായിരം
തോട്ടത്തിലായിരം, തോട്ടിലായിരം
പനകുരു, വേര്, പൂവ്, മത്സ്യം

1091. പന്തിനുള്ളിൽ പെട്ടി
പെട്ടിക്കുള്ളിൽ കുട്ടി
മാങ്ങ

1092. പപ്പടചേട്ടനുറങ്ങാനായ്
ഒന്നുരണ്ടായിരം മൈൽ കിടക്ക
ചന്ദ്രനും ആകാശവും

1093. പലകക്കീഴെ പച്ചയിറച്ചി
നഖം

1094. പല്ലില്ലാക്കാള പുല്ലെല്ലാംതിന്നു
പുല്ലരിയുക

1095. പള്ളക്കുകാലാ, മുതുകത്തുകണ്ണാ
ഉളളംകൈ മൂക്കനാർ വരവുണ്ടെന്നുകേട്ടു
ആരുപറഞ്ഞെട ചെരവക്കഴുത്താ
വയറ്റിൽ കുടലില്ലാത്ത അണ്ണാന്മാർ പറഞ്ഞു
ചെണ്ട

1096. പള്ളേൽകണ്ണൻ കള്ളംപറയില്ല
ക്യാമറ

1097. പള്ളേൽപിടിച്ചു മണ്ടേലൂതുമ്പോൾ
നാട്ടാരെല്ലാമെഴുന്നേറ്റു തൊഴും
ശംഖ്

1098. പഴുപ്പനച്ഛന്റെ വായിൽ വളഞ്ഞ
മോൻ തൂങ്ങിക്കിടക്കുന്നു. പറങ്കിമാങ്ങയണ്ടി
1099. പറമ്പത്തെചട്ടിക്കു മൂടില്ല
കിണറ്

1100. പറമ്പുവെളുത്തത്, വിത്തുകനത്ത്
വാ കൊണ്ടുവിരിക്കും കൈകൊണ്ടറുക്കും
പുസ്തകവായനയും എഴുത്തും

No comments:

Post a Comment