ച-ഞ

830. ചന്നപിന്നക്കൂട്, ചതുരമാണിക്യക്കൂട്
എണ്ണായിരം പണം പിടിക്കും തേക്കിന്‍കൂട്...
തേര്

831. ചടപടക്കൊമ്പത്തൊരുകുടം ചോര...
ചെമ്പരത്തിപ്പൂവ്

832. ചട്ടിയ്ക്കുമീതെ തട്ട്, തട്ടിനുമീതേ ഉലയ്ക്ക
ഉലയ്ക്കക്കുമേലെ പന്തല്‍...
ചേന

833. ചട്ടിത്തലയന്‍ ചന്തയ്ക്കുപോയി...
മത്തങ്ങ

834. ചട്ടിയില്‍ ചട്ടി പതിനെട്ടു ചട്ടി...
തെങ്ങിന്‍പട്ട

835. ചട്ടോ പുട്ടോ നാലാള്
ചളുങ്കമുട്ടാന്‍ രണ്ടാള്
ഈച്ചനെ തൈയ്ക്കാന്‍ ഒരാള്
ചുട്ട മിന്നാന്‍ രണ്ടാള്...
പശു

836. ചത്തപോത്ത് കോലെടുത്താലോടും..
.വഞ്ചി

837. ചത്തവന്റെ വയറ്റില്‍ ചുട്ടവന്‍ കയറി...
പക്കപ്പിലാത്തി

838. ചത്താലെ മിണ്ടൂള്ളൂ ചങ്കുച്ചാര്...
ശംഖ്

839. ചത്തുകിടക്കുന്ന പാമ്പ് വടിയെടുത്താലോടും...
വഞ്ചി

840. ചമ്പന്‍കണ്ണന്‍ ചന്തയ്ക്കുപോയി...
കുമ്പളങ്ങ

841. ചാമ്പല്‍പ്പുരയില്‍ തീക്കട്ട...
സൂര്യോദയം

842. ചാടുംകീരി, ഓടുംകീരി
വെള്ളത്തെക്കണ്ടു പരുങ്ങും കീരി...
ചെരുപ്പ്

843. ചാര്‍ത്തിപ്പുത്താന്‍ ചന്തയ്ക്കുപോയി...
കുമ്പളങ്ങ

844. ചിതറിയിരിപ്പൂ തെച്ചിപ്പൂക്കളെ
യെടുത്തു കൊരുക്കാനാളില്ല..
.നക്ഷത്രങ്ങള്‍

845. ചില്ലത്തുഞ്ചത്താടി തൂങ്ങി
പഞ്ചാരക്കിളി മേവുന്നു...
പറങ്കിമാങ്ങ

846. ചില്ലിക്കൊമ്പേല്‍
ഗരുഡന്‍ തൂക്കം
വാവല്‍

847. ചില്ലിക്കൊമ്പേല്‍ ചവളക്കാള
ചീറിച്ചീറി പായുന്നു.
മിശിറ്

848. ചില്ലിക്കൊമ്പേല്‍ മഞ്ഞപ്പഞ്ചി...
കശുമാങ്ങ

849. ചിലുചിലുകരണ്ടും
പിള്ളോട്ടു കരണ്ടും
മക്കളെപ്പോറ്റുന്ന മൈക്കരണ്ടു...
ആല

850. ചുകന്നവന്‍ കുളിച്ചാല്‍ കറുത്തവനാകും...
തീക്കട്ട

851. ചുകന്ന സായ്പിനു കറുത്തതല...
കുന്നിക്കുരു

852. ചുകന്നിരിക്കുന്നവന്‍ കറുത്തുവരുമ്പോള്‍
വെള്ളത്തില്‍ മുക്കി ഒരടി...
സ്വര്‍ണ്ണം

853. ചുട്ടഞണ്ട് തെങ്ങിക്കയറി...
ഏറ്റുകലം

854. ചുട്ടകോഴി തെങ്ങില്‍ കയറും...
മിശിറ്

855. ചുണ്ടില്ലെങ്കിലും ചിരിക്കും...
വെണ്‍മേഘം

857. ചുവടൊരു പര്‍വ്വതം
ഇലയൊരു കിന്നരം
മക്കളൊക്കെ കൊക്കരക്കോ...
വാളന്‍പുളി

858. ചുവന്നൊരു ഗുഹയില്‍ വെളുത്തവേലി...
പല്ലുകള്‍

859. ചുവന്നമേനി, ചെങ്കുപ്പായം
പച്ചയ്‌ക്കെരിയും വെന്താല്‍ മധുരം...
ചുവന്നുളളി

860. ചുവന്ന സായ്പിനു കറുത്ത തല...
കുന്നിക്കുരു

861. ചുവന്നുവന്ന് കറുത്തുപോകും...
കലം

862. ചുറ്റോടും ബദര്‍മാല
നടുക്കു കുതിര കുഞ്ഞ്...
പല്ലുംനാവും

863. ചുറ്റോടുചുറ്റും മുള്ളുവേലി
അതിനകത്തു ചള്ളുവേലി
അതിനകത്തു പൊന്‍തവള
അതിനുള്ളില്‍ വെള്ളാന്‍കല്ല്...
ചക്ക

864. ചൂണ്ടിക്കാണിക്കും മരത്തിന്‍
പേരുപറയാത്തവര്‍ക്കായിരം കടം...
ചൂണ്ടുവിരല്‍

865. ചൂരക്കോലു ചുരണ്ടിക്കൂടാ
വെള്ളിപ്പായ മടക്കിക്കൂടാ...
പാമ്പ്

866. ചെക്കന്‍ ചെറുത്, കോണകം വലുത്...
സൂചിയും നൂലും

867. ചെഞ്ചലയ്ക്കും ചെലചെലയ്ക്കും
വട്ടംവീശും വഴിനടക്കും...
നെയ്യപ്പം

868. ചെടിയിന്മേല്‍ കായ, കായമേല്‍ ചെടി...
കൈതച്ചക്ക

869. ചെത്തിത്തേച്ച ചുമരിന്മേല്‍
വിരിഞ്ഞു വരുന്ന പൂക്കള്‍...
നക്ഷത്രങ്ങള്‍

870. ചെത്തനാര് ചെത്തിചെത്തി
വീശനാര് വീശിവീശി
പുള്ളോക്കുടം വീര്‍ത്തു വീര്‍ത്ത്...
പശു വാലാട്ടി പുല്ലു തിന്നുക

871. ചെത്തി കൂര്‍പ്പിച്ചത്
ചെത്താതെ കൂര്‍പ്പിച്ചത്
തല്ലിപ്പരത്തിയത്
തല്ലാതെ പരത്തിയത്...
സൂചി, മുള്ള്, ചുമര്, ഇല

872. ചെത്തുരുള,് ചെറുഉരുള്
താന്‍ ചെറുത്, വില കഠിനം...
സ്വര്‍ണ്ണം

873. ചെത്തും ചെത്തും ചെമ്പ്രവള്ളി
ചെത്തിവരുമ്പോള്‍ തേന്‍തുള്ളി...
തെങ്ങിന്‍കുല

874. ചെത്തുംതേയ്ക്കും ചുറ്റിക്കെട്ടും
കുടംകമിഴ്ത്തും പിന്നെച്ചെന്നാലെന്തുരസം...
കള്ളുചെത്തുക

875. ചെപ്പുനിറച്ചും പച്ചിറച്ചി...കക്ക
876. ചെമന്നതുതിന്നു, വെളുത്തതുതുമ്പി...
ചക്കക്കുരു

877. ചെറിയബലൂണില്‍ ചെറിയരിനിറയെ...
വഴുതിനങ്ങ

878. ചെറുചെറുപ്പം വില കടുപ്പം...
കമ്മല്‍

879. ചെമ്പില്‍ ഭഗവതി തുള്ളി തുള്ളി...
അരി തിളയ്ക്കുക

880. ചെറിയൊരു മൂരിക്കു വലിയൊരുവാല്...
സൂചിയും നൂലും

881. ചെറുചോപ്പന്‍ ചെക്കന്
കരിവട്ടത്തലയുണ്ട്...
കുന്നിക്കുരു

882. ചെറുതിരിയൊന്നില്‍
ചെറുമണികുരുമണി...
കുരുമുളക്

883. ചെറുപ്പത്തിലിട്ട കുപ്പായം വലിപ്പത്തിലൂരും...
മുള

884. ചെറുപ്പത്തിലുടുത്തു നില്ക്കും
വലിപ്പത്തിലുടുക്കാതെ നില്ക്കും...
തെങ്ങ്

885.ചെറുപ്പത്തില്‍ കറുത്തിട്ടും
വലുപ്പത്തില്‍ ചുവന്നിട്ടും
 മരോട്ടിക്കായ

886. ചെറുപ്പത്തില്‍ ചുവന്നിട്ടും
വലുപ്പത്തില്‍ കറുത്തിട്ടും..
.വരാല്‍മത്സ്യം, മരോട്ടിക്കായ

887. ചെറുവിരലോളം പോന്നകോലിന്മേല്‍
പത്തുമുപ്പതു പവിഴമണി..
.പഴുത്ത ഒരുമുളക്

888. ചെറുവിരലോളം പോന്നൊരു
പെണ്‍കുഞ്ഞവളുടെ
തലമുടിയൊന്നര മുഴം...
സൂചിയും നൂലും

889. ചേറുപുരണ്ട മാണിക്യം കഴുകിയപ്പോള്‍ കറുത്തുപോയി...
തീക്കനല്‍

890. ചോപ്പന്‍ കുളിച്ചാല്‍ കരിമ്പനാകും....
തീക്കട്ട

891. ചോരതുടിക്കുമിറച്ചിക്കഷ്ണം
പൂച്ചയുമെടുക്കില്ല, ഈച്ചയുമെടുക്കില്ല..
.തീക്കനല്‍

892.ജനിക്കുമ്പോള്‍ കറുത്തിട്ട്, മരിക്കുമ്പോള്‍ വെളുത്തിട്ട്...
മുടി

893. ജനിക്കുമ്പോള്‍ മരിച്ചിട്ട്, പിന്നെ ജീവിക്കും...
പക്ഷിമുട്ട

894. ജലജന്തുവായി ജനിച്ചു, ഗാനകോകിലമായി മാറി...
കൊതുക്

895. ജീരകംപോലുള്ള പശുവിനെ കറക്കാന്‍
ആനയെപ്പോലുള്ള പാല്‍ക്കാരി...
എള്ളാട്ടുന്ന ചക്ക്

896. ജീവനില്ല കാലുമില്ല
അവന്‍ കടക്കാത്തിടവുമില്ല...
നാണയം

897. ജീവനില്ല കാവല്‍ക്കാരന്‍...
സാക്ഷ

898. ജീവനുള്ളപ്പോള്‍ മിണ്ടില്ല, ചത്തുകഴിഞ്ഞാലോങ്കാരം...
മുട്ട

899. ജോലിയുണ്ട് കൂലിയില്ല, തൊപ്പിയുണ്ട് പോലീസല്ല...
മരംകൊത്തി

900. ഝടം ഝടം കൊമ്പത്തൊരുകുടം ചോര...
ചെമ്പരത്തിപ്പൂവ്

901. ഞാനില്ലേല്‍ സ്വാദില്ല...
ഉപ്പ്

902. ഞാനൊരു പര്‍വ്വതം
ഇലയൊരു കുഞ്ചകം
മക്കളൊക്കെ വളഞ്ഞുവളഞ്ഞ്..
.പുളി

903. ഞാനൊരു പാവം ചെറുവട്ടം താനേ നിന്നാല്‍ വിലകെട്ടോന്‍...
തക്കം നോക്കി വലഞ്ഞു നിന്നാല്‍ പത്തിരട്ടി ഗുണമേറും....
പൂജ്യം

904. ഞാനോടിയാല്‍ കൂടെയോടും
ഞാന്‍ നിന്നാല്‍ ഒപ്പം നില്‍ക്കും...
നിവല്‍

905. ഞാന്‍ തന്ന മുത്ത് കൊരുത്താലൂരിലെ രാജാവാക്കാം...
കടുക്

906. ഞാന്‍ തിന്നും വെള്ളാരങ്കല്ലിനെന്തുരുചി...
കല്‍ക്കണ്ടം

907. ഞാന്‍ നോക്കിയാലെന്നെ നോക്കും...
കണ്ണാടി

908. ഞാന്‍ പെറ്റകാലം മീന്‍പെറ്റപോലെ
വാലറ്റകാലം ഞാന്‍ പെറ്റകാലം...
തവള

909. ഞെട്ടില്ലാത്തൊരു മുണ്ടന്‍ചക്ക...
മുട്ട

910. ഞെട്ടില്ലാത്തൊരു വട്ടയില...
പപ്പടം

No comments:

Post a Comment