ക-ങ

34. കടകട കുടകുടു നടുവിലോ പാതാളം                         
ആട്ടുകല്ല്

535. കടകട വയ്ക്കും കത്തുകളെഴുതും                             
 ടൈപ്പ്‌റൈറ്റര്‍

536. കട കത്തിച്ചു, തല കുത്തിച്ച                                     
നെല്ല്

537. കടകല്ല്, നടുവടി, തലപന്തല്‍                                   
ചേന

538. കടകറി, നടുവടി, കൊടികട                                     
കൂവക്കിഴങ്ങ്

539. കടലിലുള്ളോനിവന്‍ കുടലിലെത്തുന്നവന്‍
ഏറിയാലും തെറി, കുറഞ്ഞാലും തെറി                         
ഉപ്പ്

540. കടലിലൊരു വാള്                                               
തളയന്‍ (മത്സ്യം)

541. കടലില്‍ താണൂ പൊന്‍കിണ്ണം                                   
സൂര്യാസ്തമയം

542. കടലോടുകടല്‍ ചുറ്റിവരുന്ന ചെങ്കുപ്പായക്കാരന്‍               
സൂര്യന്‍

543. കണ്ടതെല്ലാമുള്ളിലാക്കും അടുത്തനാളില്‍ പുറത്തെടുക്കും   
ക്യാമറയും ഫിലിമും

544. കണ്ടത്തിലമ്മേടെ ചോരയ്ക്കു മധുരം                           
തണ്ണിമത്തന്‍

545. കണ്ടത്തിലമ്മ കിടന്നു പെറ്റു                                     
വെള്ളരിക്ക

546. കണ്ടത്തില്‍ ഉസ്താദ്                                           
കൊക്ക്

547. കണ്ടത്തെ കണ്ടം കെട്ടി                                   
കോടി നൂറായിരം കണ്ടം കെട്ടി                                 
വല 

548. കണ്ടവനോടിയില്ല, ഓടിയവനെടുത്തില്ല  എടുത്തവന്‍ തിന്നില്ല                      കണ്ണ് കണ്ടു, കാലു കൊണ്ടോടി,  കൈകൊണ്ടെടുത്തു   

549. കണ്ടാലറിയില്ല, കൊണ്ടാലറിയും                               
കാറ്റ്

550. കണ്ടാലെന്തൊരു പൂത്തളിക
കാര്യം കൊണ്ടതു തീത്തളിക                                   
സൂര്യന്‍

551. കണ്ടാല്‍ ഉരലുപോലെ, മിണ്ട്യാ ചെണ്ടപോലെ                 
തിമില

552. കണ്ടാല്‍ കഴമ്പ്, കാര്യത്തില്‍ തോല്                           
ഉള്ളി

553. കണ്ടല്‍ കറുകറുപ്പന്‍ മിണ്ട്യാലൊരു ശകുനം                 
 കാക്ക

554. കണ്ടാല്‍ തളിക, തൊട്ടാല്‍ തീ                                 
വൈദ്യുതി

555. കണ്ടാല്‍ നല്ലൊരോമനക്കുട്ടന്‍
തോല് കളഞ്ഞാല്‍ കഴമ്പില്ല                                     
 ഉളളി

556. കണ്ടാല്‍ പെട്ടിയിലൊളിക്കും
അല്ലെങ്കില്‍ പെട്ടിയു കൊണ്ട് നടക്കും                         
ആമ

557. കണ്ടാല്‍ മുണ്ടന്‍, കാര്യത്തിന് വമ്പന്‍                         
കുരുമുളക്
558. കണ്ടാല്‍ വണ്ടി, തൊട്ടാല്‍ ചക്രം                               
തേരട്ട 

559. കണ്ടാല്‍ വെളുപ്പ്, വെള്ളത്തിലലിയും, തൊട്ടാല്‍പൊള്ളും     
ചുണ്ണാമ്പ്

560. കണ്ടാല്‍ വേര്, തിന്നാല്‍ മധുരം                               
 ഇരട്ടിമധുരം

561. കണ്ടാല്‍ സുന്ദരന്‍, തൊട്ടാല്‍ ഭയങ്കരന്‍                         
തീക്കട്ട

562. കണ്ടാല്‍ സുന്ദരി, ജനിച്ചാല്‍ വളരില്ല                           
മുട്ട

563. കണ്ടുകണ്ടില്ല, കണ്ടുകണ്ടില്ല                                   
മിന്നാമിനുങ്ങ്

564. കണ്ടം കണ്ടം കണ്ടിക്കും
കണ്ടം പോലും തിന്നില്ല                                         
കത്രിക

565. കണ്ണന്‍ കുളത്തിലെ വെള്ളോംവറ്റി
കണ്ണപൈങ്കിളി ചത്തുംപോയി                                   
നിലവിളക്ക്

566. കണ്ണാടിപൊട്ടി മലര്‍പോലെ ചിന്നി
ആകാശം മുട്ടി തലയൊന്നു ചാഞ്ഞ#ു                         
മുള

567. കണ്ണില്ലാത്തവന്‍ കണ്ടു                                         
സൂര്യന്‍

568. കണ്ണില്ലെങ്കിലും ഭൂമിയില്‍ കണ്ണീര്‍ വീഴ്ത്തും                   
മേഘം

569. കണ്ണില്‍ പിടിക്കാത്ത കളവാണിപ്പെണ്ണിന്
കര്‍ണ്ണാടകക സംഗീതോം കുത്തിവെപ്പും                       
കൊതുക്

570. കണ്ണുകളില്ല കൊമ്പുകളുണ്ട്
കാലുകളാണേലായിരവും                                       
തേരട്ട

571. കണ്ണുകൊണ്ടു പെറുക്കിയെടുക്കുന്നു
കൈക്കെത്താത്ത പൊന്‍തളിക                                 
ചന്ദ്രന്‍

572. കണ്ണുഗോപിപോലെ
തല പന്തുപോലെ
വാല്‍ അരണപോലെ                                           
പൂച്ച

578. കണ്ണുരണ്ടുണ്ട്, കാലാറുണ്ട്, നേരെ നടക്കില്ല                   
ഞണ്ട്

579. കണ്ണുകിളച്ച് ചീര്‍പ്പെടുത്തു                                     
ഇഞ്ചി

580. കണ്ണോളം വെള്ളമുണ്ട്, മുങ്ങാന്‍ വെള്ളമില്ല                   
ഇളനീര് 

581. കത്തിച്ചാല്‍ കെട്ടുപോകും, കെട്ടുപോയാലൊളിക്കും         
 ചൂട്ട്

582. കത്തിപോലെ ഇല, പന്തുപോലെ കായ                       
മാങ്ങ

583. കത്തിയില്ലാതെ കാടുവെട്ടി                                                                         വെറ്റിലനുള്ളുക

584. കത്തീട്ടു കത്തീട്ടും കെടാത്ത വിളക്ക്                           
സൂര്യന്‍

585. കഥകഥപാക്കഥ പലമീട്ടേക്കഥ                                 
ഗണിശന്‍ കവിടി നിരത്തി പറയുക
586. കനകനാറി പൂത്തു കുട ചൂടി                                 
സൂര്യോദയം

587. കമ്പാരന്റെ വയറ്റില്‍ ആശാരീടെ വെളിച്ചപ്പാട്                 
കലത്തില്‍ തവിയിട്ടിളക്കുക

588. കമ്പിവേലിക്കുള്ളില്‍ സ്ഫടികക്കോട്ട
സ്ഫടികക്കോട്ടക്കുള്ളില്‍ വിഷപ്പൊയ്ക                       
വിദേശമദ്യം

589. കയറിയവന്‍ വീഴും തലയില്‍വെച്ചാല്‍ ഞാന്‍ വീഴും        
ഫുഡ്‌ബോള്‍

590.. കയറും കൊണ്ട് ചെന്നപ്പോള്‍ കഴുത്തില്ല കെട്ടാന്‍             
ആമ

591. കയ്യില്‍ തൂങ്ങും ചങ്ങാതി
കൂടെ പോരും ചങ്ങാതി                                         
കുട     
   
മഴയായാലും വെയിലായാലും കാത്തുകൊള്ളും
592. കയ്ക്കും പുളിക്കും കടുകടെ മധുരിക്കും
കണ്ണമേലുണ്ണി മാങ്ങ                                             
നെല്ലിക്ക
593. കയ്യുംകാലുമില്ലാത്തോന്‍ പുഴനീന്തിപ്പോകുന്നു                 
വഞ്ചി

595. കയ്യില്‍ രണ്ടുകത്രിക
വാലിലൊരു കുന്തം                                         
നടക്കാനാറുകാല്
തേള്‍
596. കരഞ്ഞിഞ്ഞുവരുന്ന കന്യകയുടെ പേരുപറഞ്ഞാല്‍
എണ്ണിയെണ്ണിയായിരവും ഒറ്റക്കടവും                           
 മഴ

597. കരയില്ലാക്കടലിലെ കൊച്ചോടം
തുഴയില്ലാതോടുന്നു കൊച്ചോടം                               
ചന്ദ്രന്‍

598. കരളില്ലാ കറുപ്പു സ്വാമി                                         
കല്ല് 

599. കരിങ്കലത്തില്‍ തേങ്ങാപ്പൂള്                                     
നീലാകാശത്തില്‍ ചന്ദ്രന്‍

600 കരുവാനും അറിഞ്ഞില്ല, കരുവാത്തിയും അറിഞ്ഞില്ല
തിത്തിത്തെയെന്നൊരു കൊച്ചരിവാള്‍                         
ചന്ദ്രക്കല

601. കരുവാന്‍ കുട്ടന്‍ കാവല്‍ക്കാരന്‍                               
 താക്കോല്‍

602. കല്ലിന്മേല്‍ തല്ലി പുല്ലിന്മേലിട്ടു
വീട്ടിലകൊണ്ടന്നു വടുകൊണ്ടുമേടി
കെട്ടായികെട്ടി മുതുകത്തുകേറ്റി
 നാട്ടില്‍ക്കൊണ്ടോടി, വീട്ടില്‍ക്കൊണ്ടാക്കി                                 
വസ്ത്രം അലക്കി  വിട്ടില്‍    കൊണ്ടുവന്ന് കൊടുക്കുക

603. കല്ലില്‍ തലതല്ലി, പുല്ലില്‍ മുട്ടയിട്ട്
മുതുകത്ത് കെട്ടിയിട്ടു നാടൊക്കെകൊണ്ടുവന്നു               
വസ്ത്രം അലക്കി കൊണ്ടുവരിക

604. കല്ലില്‍ തല്ലി മണ്ണിലുണക്കി
വട്ടിയില്‍ നിറച്ച് അറയില്‍ പൂട്ടി                                 
നെല്ല്

605. കല്ലൂപ്പാറ കല്ലുണ്ട്, കല്ലിന്മേലിട്ടാലുടയില്ല                       
കടുക്

606.  കള്ളന്‍ കള്ളന്‍ ചെടിയന്‍ ടപ്പ, ടപ്പ ടപ്പ ടപ്പക്കായ
വഴുതിനങ്ങ

607. കള്ളനു കക്കാനൊക്കില്ല, കൊടുത്താലിരട്ടിക്കും
വിദ്യ

608. കഴുത്തറക്കുമ്പോള്‍ കണ്ണുകാണും
തോക്ക്

609. കഴുത്തില്ലാത്തമ്മ കാതാടുന്നു.
ഒട്ടകം

610. കഴുത്തില്ലാക്കോഴി മലകേറികൂകി
തോക്ക്

611. കഴുത്തു കണ്ടുപിടിക്കാന്‍ ചെന്നപ്പോള്‍ കഴുത്തില്ല
ആമ

612. കഴുത്തുണ്ട് കാതില്ല,
കൈയുണ്ട് കാലില്ല
കോഴിക്കു കൊത്താനിറച്ചിയില്ല
കുപ്പായം

613. കപ്പെന് എട്ടുമക്കള്‍ എട്ടുമക്കളുമൊരുപോലെ
കുടക്കമ്പി

614. കറിക്കു മുമ്പന്‍ ഇലക്കു പിമ്പന്‍
കറിവേപ്പില

615. കറിക്കുവേണ്ടതിലയ്ക്കുവേണ്ട
കറവേപ്പില

616. കറിമെരട്ട് കറിനട്ടു,
കറിതിന്നാന്‍ കറിവന്നു,
 കറിവീണു കറിചത്തു
തെങ്ങിന്‍ചുവട്ടില്‍ ചീരനട്ടു
ചീര   തിന്നാന്‍ ആടുവന്നു 
തേങ്ങവീണു ആടുചത്തു.

617. കറുത്ത കണ്ടത്തില്‍ വെളുത്ത വിത്തുവിതച്ച്
വാ കൊണ്ടുകൊയ്തു
നീലാകാശത്തില്‍ നക്ഷത്രങ്ങള്‍

618. കറുത്ത കണ്ണീരുകൊണ്ടു കാര്യംപറയാന്‍
 തൊപ്പിയൂരി മൂട്ടിലിട്ടു
ചേന

619. കറുത്ത കള്ളന്‍ കാര്യക്കാരന്‍
താക്കോല്‍

620. കറുത്ത കാരിയെകൊള്ളാന്‍ ചെന്നപ്പോള്‍
സൂചികൊമ്പന്‍ കുത്തിയാട്ടി
മുള്ളന്‍പഴം

621. കറുത്തകാളയും വെളുത്തകാളയും കൂടി കുളിക്കാന്‍ പോയി കുളിച്ചുവരുമ്പോള്‍ വെളുത്തകാള മാത്രം
ഉഴുന്ന്

622. കറുത്ത തലേക്കെട്ടുള്ള വെള്ളക്കോലാന്‍ കുത്തിയാല്‍ ചീറ്റും തീപ്പെട്ടിക്കോല്

623. കറുത്ത തൊപ്പിക്കാരന് മക്കളെട്ട് എട്ടുപേരും
 ഒന്നിച്ചേനടക്കൂ, ഒന്നിച്ചേ ഇരിക്കൂ
കുടക്കമ്പികള്‍

624. കറുത്ത പാറയില്‍ ആയിരംകിളി ചിലച്ചിറങ്ങി
ആനപ്പുറത്ത് ചങ്ങലയിടുക

625. കറുത്ത പാറയ്ക്കു വെളുത്ത വേരോടി
ആനക്കൊമ്പ്

626. കറുത്ത മതിലിനു നാല് കാല്
ആന

627. കറുത്ത മുണ്ടന്‍ കാര്യക്കാരന്‍
താക്കോല്‍

628. കറുത്ത രണ്ട് വാല്യക്കാര് എടുത്തു രണ്ട് മലക്കുത്തം
കയച്ചല് (ഒരു മത്സ്യം)

629. കറുത്ത വണ്ടിക്കു വെളുത്ത ലക് ലാല്
ഒരുത്തന്‍ കീയുമ്പം ഒരുത്തന്‍ കേറും
 പത്തിരി ചുടുക

630. കറുത്തവന്‍ കുളിച്ചപ്പോള്‍ വെളുത്തവനായി
ഉഴുന്ന്

631. കറുത്തിട്ടും കണ്ടിടാം
വെളുത്തിട്ടും കണ്ടിടാം
പുള്ളിക്കുപ്പായമിട്ടും കണ്ടിടാം
ആകാശം

632. കറുത്തിരുട്ട് വഴിതെല്ലില്ല
 ചാണകം

633. കറുത്തിരുണ്ടവന്‍,
കണ്ണുരണ്ടുള്ളവന്‍
 കടിച്ചാല്‍ രണ്ടുമുറി
പാക്കുവെടി

634. കറുത്തിരുണ്ടവന്‍,
കണ്ണുചുവന്നവന്‍
കാട്ടിലും നാട്ടിലും പാട്ടുകാരന്‍
 കുയില്‍

635.കറുത്തൊരുത്തന്‍
കരിമുട്ടന്‍
 കടിച്ചൊരുത്തന്റെ നടുമുറിച്ചു
പാക്കുവെട്ടി

636. കറുത്തോന്‍ വെളുത്തോനെ മാന്തി
ചിരവ

637. കറുമ്പനും വെളുമ്പനും മുതുകത്തുവെട്ടിയും മൂക്കുകിള്ളിയും പുകയില, ചുണ്ണാമ്പ്, അടയ്ക്ക, വെറ്റില

638. കാ കച്ചകം പിച്ചകം
പൂ മഞ്ഞകം കിഞ്ഞകം
ഇല പഞ്ഞകം സന്നകം
പാവയ്ക്ക

639. കാക്കയും കോഴിയും തിന്നാത്ത വിത്ത്
വെള്ളത്തിലിട്ടാല്‍ കാണാത്ത വിത്ത്
ഉപ്പ്

640. കാക്ക കറുപ്പും മുക്കാച്ചോപ്പും
കുന്നിക്കുരു

641. കാക്കാത്തോട്ടിലെ മീനിനെല്ലില്ല
അട്ട

642. കാടുകൊത്തി
പാറകണ്ടു
പാറകൊത്തി
വെള്ളംകണ്ടു
തേങ്ങ

643. കാടുണ്ട് കടുവയില്ല
വീടുണ്ട് വീട്ടാരില്ല
കുളമുണ്ട് മീനില്ല
 തേങ്ങ

644. കാടുവെട്ടി തോടുവെട്ടി
കല്ലുവെട്ടിപുല്ലുചെത്തി
കുണ്ടുതൂര്‍ത്തു കുഴിനികത്തി
തണ്ടിട്ടു മണ്ണിപ്പായും
 തീ വിഴുങ്ങിപ്പിശാചിന്റെ
കൂക്കിവിളികേട്ട് കുട്ട്യോളും മക്കളും
പേടിച്ചോടി
തീവണ്ടി

645. കാടുവെട്ടി തോടുവെട്ടി
 പാലമിട്ടു പാളമിട്ടു
നീണ്ടൊരുത്തന്‍ തീ വിഴുങ്ങി,
കൂക്കിവിളിച്ചോടിയെത്തി
തീവണ്ടി

646. കാടുവെട്ടി പാറകണ്ടു
പാറവെട്ടി വെള്ളികണ്ടു
വെള്ളിവെട്ടി വെള്ളംകണ്ടു
തേങ്ങ

647. കാട്ടിലമ്മ പൊന്നണിഞ്ഞുനില്ക്കുന്നു
 കൊന്ന

648. കാട്ടിലമ്മയ്ക്കു തലയില്‍ ഗര്‍ഭം
ഈന്തപ്പന

649.കാട്ടിലിറ്റു ചോര
മഞ്ചാടിക്കുരു

650. കാട്ടിലുണ്ടൊട്ടേറെ കുട്ട്യാരുളി
ആനച്ചുവടുകള്‍

651. കാട്ടിലുണ്ടൊരു കൊച്ചാന്‍
എന്നെ കണ്ടാല്‍ സ്തുതി ചൊല്ലും
തൊട്ടാല്‍വാടി

652. കാട്ടിലുണ്ടൊരു പിടി പഴയരി
ചിതല്‍

653. കാട്ടിലെ കരിക്കട്ട, വീട്ടിലെ കണക്കപ്പിള്ള
 ചെറുനാഴി

654. കാട്ടിലെ തടിമാടന്‍ വീട്ടിലെ കാര്യക്കാരന്‍
പറ

655. കാട്ടിലെമുത്തി പട്ടണംകണ്ടുവന്നപ്പോള്‍
 വെളുത്ത് വെളുത്ത്
കടലാസ്
656. കാട്ടിലെയുര്‍വശി കണ്ണെഴുതി
കുന്നിക്കുരു

657. കാട്ടിലെ സുന്ദരിക്കുണ്ടൊട്ടേറെ കമ്മല്‍
വെള്ളിലപ്പൂവ്

658. കാട്ടിലൊരമ്മ കണ്ണെഴുതി നില്ക്കുന്നു
കുന്നിക്കുരു

659. കാട്ടിലൊരു മുത്തശ്ശി വിശറിവീശി നടക്കുന്നു
ആന

660. കാട്ടിലൊരുപിടി പഴയരി
ചിതല്‍

661. കാട്ടില്‍ കരിക്കുലം തൂങ്ങിത്തൂങ്ങി
നാരങ്ങ

662. കാട്ടില്‍ കരിക്കുറ്റി വീട്ടില്‍ കണക്കുപ്പിള്ള
ഇടങ്ങഴി

663. കാട്ടില്‍ കഴിഞ്ഞവന്‍, കണ്ണേറെയുള്ളവന്‍
കാറ്റടിച്ചാലുടന്‍ പാടിടുന്നു
ഓടക്കുഴല്‍

664. കാട്ടില്‍ കിടക്കും ചിന്നന്‍ പറഞ്ഞതും
കേള്‍പ്പിക്കാന്‍ മിടുക്കന്‍
വടി

665. കാട്ടില്‍ കിടന്നവന്‍ കൂട്ടായി വന്നു കട്ടില്‍
666. കാട്ടില്‍ കിടന്നവന്‍ വയസ്സനു കൂട്ട്
വടി

667. കാട്ടില്‍ കൂനന്‍, നാട്ടില്‍ കൂനന്‍, കടലില്‍ കൂനന്‍
ആന, അരിവാള്‍, ചെമ്മീന്‍

668. കാട്ടില്‍ കൂമ്പാരം, വീട്ടില്‍ വിസ്താരം
പറ

669. കാട്ടില്‍ ചെന്നാല്‍ വെട്ടിവിളങ്ങും
വീട്ടില്‍ വന്നാല്‍ ചത്തുകിടക്കും
വെട്ടുകത്തി

670. കാട്ടില്‍ ചെന്നു കിരുകിരുക്കും
വീട്ടില്‍ ചെന്നു കിരുകിരുക്കും
വെട്ടുകത്തി

671. കാട്ടില്‍ പട്ടുംചൂടിയിരിക്കുന്നു
കൈതച്ചക്ക

672. കാട്ടില്‍ മുപ്പറ വെറുതെവെച്ചാല്‍
നായും നരിയും തിന്നില്ല
ഉപ്പ്

673. കാട്ടില്‍ മുളച്ചു വളര്‍ന്നവനെ
വായില്‍ വെച്ചൂതിയപ്പോള്‍  പാടുന്നു
 ഓടക്കുഴല്‍

674. കാട്ടുകൊക്രി, വീട്ടുകൊക്രി, വീട്ടില്‍ കാര്യസ്ഥന്‍ 
പുളി, അരിവാള്‍, താക്കോല്‍

675.കാട്ടുചേന പൂത്തതും
കരിമുരുക്ക് ഇരുട്ടതും
ഏകമാന്‍ എയ്തതും
വീരമാന്‍ തടുത്തതും
നിലാവ്, ഇരുട്ട്, മഴ, കുട

676.കാട്ടുപുല്ലു വീട്ടുസഭയില്‍
പുല്‍പ്പായ

677. കാട്ടുമുത്തി വീട്ടില്‍ വന്നിടിയുംകുത്തും കൊള്ളാറായി
 ഉരല്‍

678. കാണാത്തവന്‍ കൊള്ളുമ്പോള്‍
 കൊണ്ടവര്‍ക്കൊക്കെ ആനന്ദം
കാറ്റ്

679. കാണാത്തോന്‍ ഊതുമ്പോള്‍
വെളിച്ചപ്പാടു തുള്ളിവരുന്നു
കാറ്റത്ത് ഇലകള്‍ ആടുന്നു

680. കാണുമ്പോള്‍ കൊമ്പുണ്ട് തൊട്ടാല്‍ കൊമ്പില്ല
 ഒച്ച്

681. കാതുള്ള ചേനയ്ക്കു നാലുമൂല
ചരക്ക്

682. കാതുപിടിക്കുമ്പോള്‍ നാക്കുനീട്ടും
ന്നോന്റ വാലുവെള്ളത്തില്‍
റാന്തല്‍ വിളക്ക്

683. കായ കാചാചിക പിച്ചിക
ഇല വാടല കോടല
പാവയ്ക്ക

685. കായ്ക്കയും ചെയ്യും പൂക്കയും ചെയ്യും
കാക്കയ്ക്കിരിക്കാന്‍ സ്ഥലമില്ല
നെല്ല്

686. കായ്ക്കില്ല പൂക്കില്ല, മൂട്ടില്‍ ചെന്നാല്‍ പെറുക്കിതിന്നാം
ഉരല്‍

687. കായ്ക്കില്ല പൂക്കില്ല, വെട്ടിയാല്‍ വീണ്ടും തളിര്‍ക്കും
തലമുടി

688. കായ്ക്കും മുമ്പേ വിത്തിറക്കി
വാഴ

689.കായ്മ്മലെ മൂക്കനാര്‍ വരുന്നുണ്ടുപോലും...
ആന

690. കാരയ്ക്ക പോലെ കറുത്തിരിക്കുമ്പോഴെന്നെ
കാണാതെപോയവനാരോ
മഞ്ഞളുതേച്ചു പടിപ്പുര കേറ്യപ്പോള്‍
മുത്താന്‍ വന്നവരാരോ
ഐനിക്ക

691. കാരിക്കാളയെ കൈകൊള്ളാന്‍ പോയപ്പോള്‍
സൂചികൊമ്പന്‍ കുത്തിയാട്ടി....
നാരങ്ങ പറിക്കാന്‍ ചെന്നപ്പോള്‍ മുള്ളുകുത്തി

692. കാലത്തുകണ്ട തീക്കട്ട കടലില്‍ കുളിച്ചു കരിക്കട്ട...
സൂര്യന്‍

693. കാലത്തുനട്ടു, വൈകീട്ടുകൊയ്തു...
 സൂര്യന്‍

694. കാലുകുത്തിയാല്‍ തല പിളര്‍ക്കും...
കത്രിക

695. കാലിന്മേല്‍ കണ്ണുള്ളോന്‍
വായില്‍ പല്ലില്ലാത്തോന്‍...
കത്രിക

696. കാലില്ല കഴുത്തില്ല
കയറിട്ടുതല്ലിയാല്‍ ബഹളം കൂട്ടും...
ചെണ്ട

697. കാലില്ലാത്തോന്‍ നീന്തി...
പാമ്പ്

698. കാലില്ലാത്താനോടുന്നുണ്ടൊരു കയര്‍പോലെ...
പാമ്പ്

699. കാലില്ലാപ്പന്തല്‍...
ആകാശം

700. കാലില്‍ പിടിച്ചാല്‍ ഞാന്‍ വാപൊളിക്കും
വായില്‍പ്പെടുന്നതും എനിക്കിര
എന്റെ പേരുമറിച്ചാലും തിരിച്ചാലും തെറ്റില്ല്...
കത്രിക

701. കാലില്ലെങ്കിലും കണ്ണില്ലെങ്കിലും നാടാകെയോടും...
കാറ്റ്

702. കാലുകളില്ലെങ്കിലും നാടാകെയോടുന്ന
നാറാണത്തു ഭ്രാന്തന്റെ പേരുപറ...
മേഘം

703. കാലുകൊണ്ടു വെള്ളംകുടിച്ച്
തലകൊണ്ടു മുട്ടയിട്ടു...
തെങ്ങ്

704. കാലുപിടിക്കുന്നോനെ രക്ഷിക്കുന്നോന്‍...
കുട
705. കാലും കൈയ്യുമില്ലാത്തോന്‍ ആറുനീന്തി...
വഞ്ചി

706. കാലൊന്നേയുള്ളു യാത്രകുറേ നടത്തും...
കുട

707. കാലില്ലാത്തവന്‍, മുക്കണ്ണനാണ്, മുക്കണ്ണനല്ല...
തേങ്ങ
708. കാലില്‍ പിടിച്ചാല്‍ തോളില്‍ കയറും...
കുട

709. കാലില്‍ പിടിച്ചുഞാന്‍ വാ തുറപ്പിച്ചു
വായില്‍ കൊടുത്തതു രണ്ടാക്കിതുപ്പി...
കത്രികകൊണ്ട് തുണിമുറിക്കുന്നത്

710. കാല്‍ കറുപ്പും മുക്കാല്‍ ചോപ്പും...
കുന്നിക്കുരു

711. കാവലില്ലാത്ത കൊട്ടാരത്തില്‍
കണക്കില്ലാത്ത മുത്ത്...
ആകാശത്തുനക്ഷത്രങ്ങള്‍

712. കാവിലെ കൊച്ചു മിണ്ട്യാമതി ലോകംവിറയ്ക്കും...
ഇടിവെട്ടുന്നത്

713. കാളകിടക്കും കയറോടും...
മത്തങ്ങ

714. കാറ്റത്തോടും കുടവയറന്‍...
ബലൂണ്‍

715. കാറ്റില്ലാഞ്ഞാല്‍ കൂട്ടിനു ഞാന്‍...
വിശറി, ഫാന്‍

716. കിക്കിരിക്കും പക്ഷി, കിരികിരിക്കും പക്ഷി
വട്ടമാടും പക്ഷി, വായില്‍ചാടും പക്ഷി...
നെയ്യപ്പം

718.കിലുകിലുക്കും, കിലുകിലുക്കും
ഉത്തരക്കൂട്ടിലൊളിച്ചിരിക്കും...
താക്കോല്‍ക്കൂട്ടം

719.കിടക്കുമ്പോള്‍ നെഞ്ചിനുമീതെ
നടക്കുമ്പോള്‍ തലയ്ക്കുമീതെ...
ആകാശം

720. കിടാങ്ങളെ കൊല്ലമമ്മ...
തീപ്പെട്ടി

721. കിട്ടാന്‍ വിഷമം, കളയാനെളുപ്പം...
സല്‍പ്പേര്

722. കിട്ടാന്‍ വിഷമം, കിട്ടിയാല്‍ തീരില്ല
കൊടുത്താല്‍ വര്‍ധിക്കും...
വിദ്യ

723. കിണറ്റിലെ മുതലയ്‌ക്കെല്ലില്ലെങ്കിലു
മെന്തൊരഹമ്മതിയപ്പപ്പോ..
.നാവ്.

724. കിണികിണി വയ്ക്കും കാതില്‍പറയും...
ടെലിഫോണ്‍

725. കിരിയെന്നും കിക്കിരിയെന്നും
വട്ടോട്ടപ്പനു വയറുപൊന്തി...
ദോശ

726. കിലുകിലുഡും...
ഓലവീഴുക

727. കിഴക്കുകിഴക്കൊരു കരിമ്പാറപ്പുറത്ത്
ആയിരം കിളി ചിലച്ചിറങ്ങി...
ആനചങ്ങല

728. കിഴക്കുനിന്നു രണ്ടു തേവിടിശ്ശികള്‍വന്നു
ഒന്നാടും ഒന്നാടില്ല...തിരുവക്കല്ല്

729. കിഴക്കൂന്നു വന്ന രണ്ടാട്ടക്കാരികള്‍ ഒന്നാടും ഒന്നാടില്ല...
തിരികല്ല്

730. കിഴക്കൂന്ന് വരവ് പടിഞ്ഞാട്ട് പോക്ക്...
സൂര്യന്‍

731. കിഴക്കെപ്പുറത്ത് കുലവെട്ടി..
സൂര്യന്‍

732. കിഴക്കൊരുകൈനാറി പൂത്തുകുടംചാടി...
സൂര്യോദയം

733. കിറുകിറുപ്പുകേട്ട് ചക്കിന്‍ചുവട്ടില്‍ പോയപ്പോള്‍
പള്ളേര്‍ക്കു തിന്നാന്‍ പുണ്ണാക്കില്ല...
മുളങ്കൂട്ടം

734. കീഴാറെപ്പോകും, മേലാറെപ്പോകും
കരയ്ക്കിട്ടടിക്കും, കാട്ടാളന്‍ കൂകും...
മുതല, വള്ളം, ചെണ്ട, ശംഖ്

735. കീഴോട്ടും കരകര, മേലോട്ടും കരകര
ഇപ്പോക്കുകൊണ്ടൊന്നു രണ്ടായിതീര്‍ന്നു...
മരംകീറുക

736. കുഞ്ചുമുറ്റത്തഞ്ചുമുരുക്ക്...
കൈവിരല്‍

737. കുഞ്ഞിസഞ്ചിയില്‍ നിറയെ ചില്ലറ...
 മുളക്

738. കുട കിന്നരം പോലെ
തല പര്‍വ്വതം പോലെ
മക്കളുരുണ്ടുരുണ്ട്...
തേങ്ങ

739. കുടത്തില്‍ ജലം നിറച്ചു തൂണില്‍ കെട്ടിതൂക്കിയിരിക്കുന്നു..
.തേങ്ങ

740. കുടവയറന് കാലില്ല തലയില്ല കഴുത്തുണ്ട്...
കലം

741. കുണ്ടിലിരിക്കും കുട്ടുന്ന്
കുടപിടിക്കും കുട്ടുന്ന്
മക്കളെപോറ്റും കുട്ടുന്ന്
മക്കള്‍ക്കു കുടപിടിക്കും കുട്ടുന്ന്...
ചെമ്പ്

742. കുതിരികള്‍ രണ്ടുള്ളവനാ
എന്നിട്ടും ആളുകള്‍ കഴുത്തിലേറ്റും...
കുട

743. കുത്തിയാല്‍ മുളക്കില്ല, വേലിമേല്‍ പടരില്ല
അക്കറികൂട്ടാത്തോരാരുമില്ല...
ഉപ്പ്

744.കുത്തിയാല്‍ മുളക്കില്ല, വേലിമേല്‍ പടരും...
ചിതല്‍

745. കുത്തുന്ന കാളയ്ക്കു കണ്ണുപിന്നില്‍...
സൂചി

746. കുത്തുന്ന കാളയ്ക്കു പിന്നില്‍ കയറ്..
.സൂചിയുംനൂലും

747. കുത്തുന്ന മൂരിക്കു രണ്ടുണ്ട് കയര്‍..
.സൂചിയുംനൂലും

748. കുന്നില്‍ പുറത്തെ കോഴിക്കു കൊക്കില്ല...
വാവല്‍

749. കുന്നിന്‍ മുകളില്‍ കുരുട്ടുമുട്ട
ഇപ്പോള്‍ ചെന്നാല്‍ കൊണ്ടുവരാം...
തെങ്ങ്

750. കുപ്പത്തു മാണിക്കം പൂണ്ടുപൂണ്ട്
പിന്നെ ചെറുകൊടി നീണ്ടുനീണ്ട്
പിന്നെയവള്‍ക്കൊരു നാടുവേണം
പിന്നെയവള്‍ക്കൊരു വീടുവേണം...
വിത്ത്

751. കുപ്പയില്‍ കുറുവടി തുള്ളിതുള്ളി..
.അണ്ണാന്‍

752. കുപ്പാട്ടുണ്ടൊരു കുമ്പളങ്ങ
തൂക്കുപിടിക്കാന്‍ ഞെട്ടില്ല...
മുട്ട

753. കുപ്പായൂരി കിണറ്റില്‍ച്ചാടി...പഴംതോലുകളഞ്ഞു തിന്നുക
754. കുമ്മായവീട്ടില്‍ കടക്കാന്‍ വഴിയില്ല..
.മുട്ട

755. കുലുകുലുകൊമ്പത്തായിരം രസക്കുടുക്ക...
നെല്ലിക്ക

756. കുലുകുലു കൊമ്പത്തായിരം രസക്കുടുക്ക...
നെല്ലിക്ക

757. കുശവന്റെ വയറ്റില്‍ ആശാരീടെ വെളിച്ചപ്പാട്...
 തൈര്കടയുക

758. കുഷ്ഠംപിടിച്ചതും കുമ്മായംതേച്ചതും
താനേപരന്നതും തല്ലിപരത്തിയതും...
പാവയ്ക്ക, കുമ്പളങ്ങ, മത്തങ്ങ, കൈക്കോട്ട്

759. കുളത്തില്‍ മുള്ളില്ലാമത്സ്യം...
 നാവ്

760. കുളിക്കാന്‍ പോകുമ്പോള്‍ കുഴഞ്ഞ്കുഴഞ്ഞ്
കുളിച്ചു വരുമ്പോള്‍ കെറ്പ്പക്കാരി...
പപ്പടം

761. കുളിക്കാന്‍ പോകുമ്പോള്‍ തുണിപോലെ
കുളിച്ചു വരുമ്പോള്‍ തറിപോലെ...
പപ്പടംകാച്ചുക

762. കുളിക്കാന്‍ പോകുമ്പോള്‍ വാല്യക്കാരി
കുളിച്ചു വരുമ്പോള്‍ കെറുപ്പക്കാരി...
പപ്പടം

763. കുളിക്കാന്‍ പോകുമ്പോള്‍ വെളുത്തമ്മ
കുളിച്ചു വരുമ്പോള്‍ ചുകന്നമ്മ...
നെയ്യപ്പം

764. കുളിക്കുന്തോറും ചെറുതാവും ചന്ദനംപോലെ പുറംനാറും...
സോപ്പ്

765. കുളിച്ചുകയറിയപ്പോള്‍ മേലെല്ലാം പുളകന്‍...
പപ്പടം കാച്ചിയത്

766. കുഴികുത്തിയൊളിക്കുന്ന കൊമ്പന്റെ പേരെന്ത്...
കുഴിയാന

767. കുഴികുഴിക്കും ഞാന്‍
കുഴിയിലിരിക്കും ഞാന്‍
മക്കളെപ്പോറ്റും ഞാന്‍
കടവിലിരിക്കും ഞാന്‍..
.ചേമ്പ്

768. കുഴിച്ചിട്ടാല്‍ മുളയ്ക്കില്ല വേലിമേല്‍ പടരും...
ചിതല്‍

769. കുറുകുറു കൂര്‍ക്കപ്പട്ടാളം
വിമാനം കണ്ടപ്പോള്‍ പേടിച്ചോടി...
കോഴിക്കുഞ്ഞുങ്ങള്‍

770.കുറ്റിക്കാട്ടില്‍ കൊയ്ത്തരിവാള്‍...
അര്‍ധചന്ദ്രന്‍

771. കുറ്റിക്കാട്ടില്‍ സിംഹക്കുട്ടി...
പേന്‍

772. കൂക്കി വിളിച്ചോടി വന്നു
ഒരു പാടിറക്കി ഒരു പാടേറ്റി...
 തീവണ്ടി

773. കൂടുതുറന്നാല്‍ ലോകംമുഴുവന്‍...
പഞ്ഞിക്കായപൊട്ടുക

774. കൂടെവന്നവര്‍ നിറംമാറി...
തലമുടി നരയ്ക്കുക

775. കൂട്ടിത്തിന്നാനൊന്നാന്തരമാ
ണൊറ്റയാക്കായാലാര്‍ക്കും വേണ്ട...
ഉപ്പ്

776. കൂട്ടില്‍ സുന്ദരനോടിയടുത്താല്‍
നാട്ടാരെത്തും വടിയും തടിയും...
പാമ്പ്

777. കൂനന്‍ചെന്നൊരു തോടുണ്ടാക്കി
പല്ലന്‍ വന്നതു തട്ടിനിരത്തി...
നിലമുഴുതുനിരത്തുക

778. കൂനിച്ചു കൂനിച്ചു കുന്നുകേരി...
തെങ്ങില്‍ കയറുക

779. കെട്ടാത്തൊരു പുരയാന്നേ
പൊളിയാത്തൊരു പുരയാന്നേ
വീഴാത്തൊരു പുരയാണിതെന്താണേ...
ആകാശം

780. കേറിയാലും കേറിയാലും എത്താത്ത മരത്തില്‍
വാടിവീഴാത്ത പൂക്കള്‍...
നക്ഷത്രങ്ങള്‍

781. കേറുംചങ്ങല,  ഇറങ്ങുംചങ്ങല
പച്ചിലകൊത്തി മടക്കും ചങ്ങല...
പുളിയുറുമ്പ്

782.കൈകൊണ്ടു വിതച്ചതു വാകൊണ്ടു കൊയ്തു...
എഴുതി വായിക്കുക

783. കൈകൊണ്ടു വിതയ്ക്കുന്ന ധാന്യങ്ങള്‍...
അക്ഷരങ്ങള്‍

784. കൈപ്പടം പോലെ ഇല വിരിഞ്ഞു
കൈവിരല്‍ പോലെ കാ വിരിഞ്ഞു
ഞാനതു തിന്നുമ്പോള്‍ നീയതിന്റെ പേരുപറ...
വെണ്ടയ്ക്ക

785. കൈപ്പുണ്ട,് കാഞ്ഞിരമല്ല
മുള്ളുണ്ട്, മുരിക്കല്ല
വാലുണ്ട,് വാനരനല്ല...
പാവയ്ക്ക

786. കൈയ്‌ക്കെത്താത്ത പൊന്‍തളിക...
സൂര്യന്‍

787. കൈയ്‌ക്കെത്താത്ത വെള്ളിത്തളിക...
ചന്ദ്രന്‍

788. കൈയ്യിനുകോല്, വായിനു കല്‍ക്കണ്ടം...
കരിമ്പ്

790. കൈയില്ല, കാലില്ല, വാലുണ്ട്, വയറുണ്ട്
നീരാടിപ്പോകുമ്പോള്‍ കൊല്ലും ഞാന്‍ നൂറാളെ...
വല791. കൈയ്യില്‍ കയറി മെയ്യിലൊളിച്ചു...
ചോറുരുള

792. കൈയ്യുണ്ട് നീന്തുന്നുണ്ട്
കൊമ്പുണ്ട് കുത്തുന്നില്ല..
.തോണി

793. കൈയ്യുണ്ട് മെയ്യുണ്ട്
കാക്കയ്ക്കു കൊത്താനിറച്ചിയില്ല...
കുപ്പായം

794. കൊക്കിരിക്കും കുളം വറ്റിവറ്റി...
നിലവിളക്ക്

795. കൊക്കില്ലാക്കോഴി മലകേറിപ്പോയി..
.തോക്ക്

796. കൊച്ചിക്കാലേ നാലേകാല്
അവിടം വിട്ടാല്‍ രണ്ടേകാല്
പത്താറെത്ത്യാല്‍ മൂന്നേകാല്
വീണുപോയാല്‍ നാലേകാല്...
മനുഷ്യന്‍

797. കൊച്ചിയില്‍ വിതച്ചതു കൊല്ലത്തു കൊയ്തു..
.മത്തങ്ങ

798. കൊച്ചിയിലുണ്ടൊരു കൊച്ചമ്മ തൊട്ടാലല്പം തുടിവാടും...
തൊട്ടാവാടി

799. കൊച്ചിയിലുണ്ടൊരു നൊച്ചമ്മ
കുപ്പായമിട്ടു മുറുക്കിമുറുക്കി...
ഉള്ളി

800. കൊച്ചുകാലു മെല്ലെമെല്ല
നീണ്ടകാലു വേഗംവേഗം...
വാച്ചിലെ സൂചികള്‍

801. കൊച്ചുകൊച്ചാച്ചിങ്ങ, കുലനിറച്ചാച്ചിങ്ങ
വയ്ക്കാന്‍കൊള്ളാം, തിന്നാനാളില്ല...
പൂത്താലിക്കൂട്ടം

802. കൊച്ചുകൊച്ചാച്ചിങ്ങ, കോലോടാച്ചിങ്ങ
കൊള്ളാനാളുണ്ട്, തിന്നാനാളില്ല...
പുന്നയ്ക്ക

803. കൊച്ചുമുറ്റത്തു ചളുമ്പുകുത്തുന്നു...
നെറ്റിയില്‍ ചന്ദനം

804. കൊഞ്ചികൊഞ്ചി നാലേകാല്
കൊഞ്ചലു തീര്‍ന്നാല്‍ രണ്ടേകാല്
അറുപതു കഴിഞ്ഞാല്‍ മൂന്നേകാല്
ആകെ തൊണ്ണൂറ്റാറേകാല്...
നീന്തുക, നടക്കുക, വടികുത്തി നടക്കുക, കട്ടിലില്‍ കിടക്കുക

805. കൊടുക്കാതെ മുടിഞ്ഞവനാര്...
ദുര്യോധനന്‍

806. കൊടുത്തു മുടിഞ്ഞവനാര്...
മഹാബലി

807.കൊട്ടാരക്കെട്ടിലെ കാരാഗൃഹത്തില്‍
പടയാളികളെല്ലാം വെളുവെളുത്ത്..
.ചിതല്‍പ്പുറ്റ്

808. കൊട്ടുരുളന്‍ കാളയ്ക്കുണ്ടൊട്ടേറെക്കയറ്
തട്ടുതട്ടിന്മേലിണ്ടിണ്ടം കൊട്ടാം...
ചെണ്ട

809. കൊണ്ടിപ്പരുത്തി, കൊടുങ്ങല്ലൂര്‍മുളക്
ചെന്താമരപ്പൂവ്, നാട്ടാര്‍വാഴയ്ക്ക
നാലിന്റേയും ചുമലൊന്ന്...
ചൂളമരം

810. കൊമ്പത്തിരിക്കും കൊമ്പോര്‍ പക്ഷിയല്ല
ആറ്റില്‍ കിടക്കും മീനല്ല...
ഉപ്പുമാങ്ങ

811. കൊമ്പന്‍ കാളയിഴഞ്ഞു വരുന്നു
പിടിക്കാന്‍ ചെന്നാല്‍ കൊമ്പില്ല..
.ഒച്ച്

812. കൊമ്പില്‍ കുറുവടി ചാടിച്ചാടി...
അണ്ണാന്‍

813. കൊമ്പില്‍ തൂങ്ങുന്ന പക്ഷിക്കു കൊമ്പില്ല...
വവ്വാല്‍

814. കൊമ്പിന്മേല്‍ തുളയുള്ള വെള്ളക്കാള...
കിണ്ടി

815. കൊമ്പിന്മേല്‍ വാലുളള വെള്ളാന...
കിണ്ടി

816. കൊമ്പില്ലാ കുംഭിയില്‍ കൊമ്പ്...
കിണ്ടി

817. കൊമ്പുണ്ട് കാളയല്ല തണലുണ്ട് കാലുണ്ട് കുടയല്ല...
മരം

818. കൊയ്തതു കൊയ്തതു നെയ്യാന്‍ പോയി
കൊയ്ത കുറ്റി മേയാന്‍ പോയി...
ചെമ്മരിയാട്

819. കൊല്ലനുമറിഞ്ഞില്ല, കൊല്ലത്തീമറിഞ്ഞില്ല
തിത്തിത്തൈയെന്നൊരു കൊച്ചരിവാള്‍...
വാളന്‍പുളി

820. കൊല്ലനും കൊല്ലത്തീം തീര്‍ക്കാത്തോരരിവാള്‍
ആരെക്കണ്ടാലുമാടുമരിവാള്‍...
പട്ടിയുടെ വാല്‍

821. കൊശവന്റെ വയറ്റില്‍ ആശാരീടെ വെളിച്ചപ്പാട്..
.തൈര് കടയുക

822. കോട്ടയിലുണ്ടൊരു പടയാളി
തോക്കില്ലാത്തൊരു പടയാളി
കോട്ടച്ചുവരില്‍ തലമുട്ടിച്ചാല്‍
തീതുപ്പുന്നൊരു പടയാളി...
തീപ്പെട്ടിക്കമ്പ്

823. കോട്ടപ്പടിക്കല്‍ മുപ്പത്തിരണ്ടുപേര്‍ കാവല്‍...
വായിലെ പല്ല്

824. കോലില്‍ തൂങ്ങും പൂമഴ വര്‍ഷം...
പൈപ്പുവെള്ളം

825. കോലോടു പറഞ്ഞതു കോളാമ്പി പറയും...
ഉച്ചഭാഷിണി

826. കം എന്ന രാജ്യത്ത് കം എന്ന വിത്തുവാളി
കം കൊണ്ടു വേലികെട്ടി കം വന്നു തിന്നുമ്പോള്‍
കം കൊണ്ടറിഞ്ഞു
കര്‍ണ്ണാടകം, ജീരകം, ചമ്പകം, ഒട്ടകം, ചട്ടുകം

827. ഗണപതിയുടെ മുഖം ഭദ്രകാളിയുടെ ഭക്ഷണം ശ്രീകൃഷ്ണന്റെ കളി...
കൊതുക്

828. ഗം ഗാഗം ഗമരം
പക്ഷിക്കിരിക്കാന്‍ കൊമ്പില്ല...
പുക

829. ഗര്‍ഭപാത്രത്തില്‍ ഗംഗ നിറച്ചു
അഗ്നിദേവനെ മീതെക്കിടത്തി
വായേലുവെച്ചൊരു പൂശുകൊടുത്തു
ക്ടില്‍, ക്ടില്‍ ക്ടിതാന്തം മറിഞ്ഞുവീണു..
കഞ്ചവു വലിക്കുക

1 comment: