എ-ഐ

359. എങ്ങും തിങ്ങിനടക്കും ആര്‍ക്കും പിടികൊടുക്കില്ല           
കാറ്റ്

360 എടുത്തവെള്ളം എടുത്തേടത്തു വച്ചുകൂടാ                     
പാല്

361. എടുത്താല്‍ കരയും, വെച്ചാല്‍ കരയില്ല                         
ഏത്തം

362. എടുത്തിട്ടു പുറത്തുകയറി, പൂകൊഴിച്ചു                         
തേങ്ങ ചിരകുക

363. എട്ടെല്ലും ഒരുകൊട്ടക്കുടലും                                   
കയറ്റുകട്ടില്‍

364. എട്ടെല്ലന്‍ കുട്ടപ്പനൊറ്റക്കാലന്‍                                 
ശീലക്കുട

365. എട്ടേക്കര്‍ നിലത്തുണ്ടൊരു വട്ടക്കണ്ടം
വട്ടിക്കണ്ടത്തില്‍ വള്ളിക്കാട്                                   
 വയറ്

366. എണ്ണക്കുഴിയില്‍ ഞാവല്‍പ്പഴം                                 
 കണ്ണ്

367. എത്തിയാലുമെത്തിയാലുമെത്താത്ത
മരത്തില്‍ വാടിവീഴാത്ത പൂക്കള്‍                               
നക്ഷത്രങ്ങള്‍

368. എത്ര കത്തീട്ടും കെടാത്തവിളക്ക്                               
സൂര്യന്‍

369. എത്ര തല്ലുകൊണ്ടാലും നിലവിളിച്ചാലും
ഇത്തിരി കണ്ണുനീര്‍ വരില്ല                                     
 ചെണ്ട

370. എനിക്കമ്മ ഒരു പായതന്നത്
നനച്ചാലും നനച്ചാലും നനയുന്നില്ല                             
ചേമ്പില, താമരയില

371. എനിക്കമ്മ ഒരുരുളച്ചോര്‍ തന്നത്
കളയാനും വയ്യ തിന്നാനും വയ്യ                               
ചുണ്ണാമ്പ്

372. എനിക്കാരേം വേണ്ട  എല്ലാവര്‍ക്കുമെന്നെ വേണം             
വൈദ്യുതി

373. എനിക്കുള്ളൊരു നാക്കിന്മേല്‍ നിനക്കിന്നു വിരുന്നുണ്ണാം     
 വാഴയില

374. എനിക്കൊരു കുഞ്ഞുണ്ട് എന്നും ചോപ്പിന്റെ വെരുത്തം                                   വെള്ളരിക്ക

375. എനിക്കൊരു കുഞ്ഞുണ്ട് തെളിയും കഞ്ഞിയും               
വെള്ളരിക്ക

376. എന്നം കുളിക്കും ഞാന്‍, മഞ്ഞനീരാടും ഞാന്‍
എന്നാലിരിക്കും ഞാന്‍ കാക്കപോലെ                         
അമ്മി

377. എന്നെ തൊട്ടാല്‍ തൊട്ടേനെ തട്ടും                             
വൈദ്യുതി

378. എന്നെ തൊട്ടാല്‍ തൊട്ടോന്‍ നാറും                           
ചന്ദനം

379. എന്നെ നുള്ളി നോവിച്ചാല്‍ നിങ്ങള്‍ കരയും                   
ഉള്ളി 

380. എന്റച്ഛനൊരു കാളയെ വാങ്ങി
കയറു കൊണ്ടുവന്നപ്പോള്‍   കഴുത്തില്ല                       
ആമ

381. എന്റച്ഛനൊരു കാളയെ വാങ്ങി
കെട്ടാന്‍ ചെന്നപ്പം കൊമ്പില്ല                                   
ഒച്ച്

382. എന്റച്ഛനൊരപ്പം തന്നതിനൊരുപുറം
കറുത്തിട്ടാണൊരുപുറം ചോന്നിട്ടും                           
ആമ      
               
383. എന്റച്ഛന്റെ കിണറിലെ വെള്ളം
കോരീട്ടും കോരീട്ടും തീരുന്നില്ല                               
സമുദ്രം 
                                
384. എന്റച്ഛന്റെ പണം എണ്ണിയാലും തീരുന്നില്ല
എന്റമ്മയുടെ സാരി മടക്കിയാലും തീരുന്നില്ല                 
നക്ഷത്രങ്ങള്‍, ആകാശം

385. എന്റമ്മ കൊല്ലത്തിലൊരിക്കലേ തലമെടഞ്ഞുകെട്ടൂ                                     ഓലപ്പുര

386. എന്റമ്മ കൊല്ലത്തിലൊരിക്കലേ മാറിയുടുക്കൂ                 
ഓലപ്പുര

387. എന്റമ്മയ്ക്കു തോളോളം വള                                   
കവുങ്ങ്

388. എന്റെയൊരാന വലിയൊരാന
കൊല്ലത്തിലൊരിക്കല്‍ മേയ#ു#ം                               
പടിപ്പുര

389. എന്റെ കാളയ്ക്ക് വയറ്റിലൊരു കൊമ്പ്                         
കിണ്ടി

390. എന്റെ കുഞ്ഞ് എടുക്കുമ്പോള്‍ കരയും
എടുക്കാതിരിക്കുമ്പോള് കരയില്ല                               
കപ്പി, ഏത്തം

391. എന്റെ കുട്ടിക്കെന്നും ചൊറി എങ്ങും ചൊറി                   
കൈതച്ചക്ക

392. എന്റെ പായ മാടിയാലും മടക്കിയാലും തീരുന്നില്ല             
ആകാശം

393. എന്റെ പുരയിലിരുന്നാല്‍ മഴയും കൊള്ളും
വെയിലും കൊള്ളും                                             
ആകാശം

394. എന്റെ മകനെന്തു ധൃതി
കാലത്തുനട്ടു വൈകീട്ടു കൊയ്തു                           
 സൂര്യനുദിച്ചസ്തമിക്കുക

395. എന്റെ വീടിനൊറ്റത്തൂണ്                                       
 കൂണ്‍

396. എപ്പോഴും നടക്കും ഒരേ നടത്തം
അതും വട്ടത്തില്‍                                               
വാച്ചിലെ സൂചി

397. എല്ലാകായും താഴോട്ട്, എന്റെ കായ മേലോട്ട്                 
എള്ള്

398. എല്ലാകാളയ്ക്കും മണ്ടയ്ക്കു കൊമ്പ്
വെള്ളക്കാളയ്ക്കു പള്ളയ്ക്കുകൊമ്പ്                           
കിണ്ടി

399. എല്ലാമരത്തിലും അണ്ണാന്‍കയറും
ശാശുമരത്തില്‍ കയറില്ല                                       
 പുക

400. എല്ലാം കാണും എല്ലാം കേള്‍ക്കും
മറുപടിക്കു പറ്റില്ല                                               
കണ്ണും കാതും  

401. എല്ലാം തിന്നും എല്ലാം ദഹിപ്പിക്കും
വെള്ളം കുടിച്ചാല്‍ ചത്തുപോകും                             
തീയ്യ്

402. എല്ലാവര്‍ക്കും ആവശ്യമെങ്കിലും
ആരുമെന്നെപ്പിടിക്കില്ല                                         
സൂര്യന്‍  
                   
403. എല്ലില്ല, തലയില്ല, കൈക്കൊന്നും പടമില്ല
ആരാന്റെ കാലോണ്ടേ ഞാന്‍ നടക്കൂ                           
കുപ്പായം

404. എല്ലില്ലാ എലികുഞ്ഞന്‍ പുഴനീന്തിക്കടന്നു                   
 അട്ട

405. എല്ലില്ലക്കിഴവന്‍ ഏഴാറുനീന്തും                               
കൃഷ്ണമണി

406. എല്ലില്ലാ പക്ഷിക്കു വാലിന്മേലെല്ല്                             
വഴുതിനങ്ങ

407. എല്ലില്ലാ രാജാവിന് ഇറച്ചിയില്ലാപ്പട്ടാളം                       
നാക്കും പല്ലും

408. എല്ലാണ്ടതിന്, കാലുണ്ടതിന്
വര്‍ഷം തടുപ്പാന്‍ കഴിവുണ്ടതിന്                               
കുട

409. എവിടെ നോക്കിയാലും കാലില്ലാപ്പന്തല്‍                       
ആകാശം

410. എളുപ്പത്തില്‍ പറപൊന്തും
എല്ലായിടത്തുമെത്തും
കണ്ണലേ കുത്തൂ                                                 
പുക

411. എഴുത്തുണ്ട്, പുസ്തകമല്ല
ചിത്രമുണ്ട്, ചുമരല്ല
വട്ടത്തിലൊന്ന്, ചക്രമല്ല                                         
വട്ടത്തിലുള്ള നാണയം

412. ഏഴയ്ക്കും വേണം എമ്പ്രാനും വേണം
ഏറിയാലും കുറ്റം കുറഞ്ഞാലും കുറ്റം                         
ഉപ്പ്‌

No comments:

Post a Comment