തെല്ലാര്ക്കും ചത്താലും വേണ്ടതത്രേ
മണ്ണ്
414. ഒന്നുപെറ്റു പേറുമാറി
വാഴ, മുള
415. ഒന്നു പൊങ്ങും ഒന്നു താഴും ഒന്നലിയും
വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്
416. ഒന്നു വന്നാല്‍ ഒന്നടഞ്ഞു
വാഴ
417. ഒരകം നിറച്ചിരുട്ട്
എള്ള്
418. ഒരറ്റത്തിനൊമ്പതു വാതില്‍
ശരീരം
419. ഒരമ്മ ഒന്നേ പ്രസവിക്കൂ അതും നിന്നാണു താനും
വാഴ
420. ഒരമ്മ എന്നും മഞ്ഞളുതേച്ചേ കുളിക്കൂ
അമ്മി
421. ഒരമ്മ എന്നും വെന്തുനീറിയും
അടുപ്പ്
422. ഒരമ്മ എപ്പോഴും കുടപിടിച്ചു കുളിക്കുന്നു
ആമ്പല്‍
423. ഒരമ്മ കരയാന്‍ നേരത്തുകണ്ണടച്ചു
ആകാശം
424. ഒരമ്മ കുളിച്ചു വരുന്നമ്പോള്‍
ആയിരം മക്കള്‍ കണ്ണീരോടെ
തലമുടി
425. ഒരമ്മ കുളിച്ചുവരുമ്പോള്‍
പിന്നാലെയായിരം തുള്ളക്കാര്
തലമുടി
426. ഒരമ്മ കുളിച്ചുവരുമ്പോള്‍
മൂന്നുമക്കള്‍ തൊഴുതിരിക്കുന്നു
അടുപ്പിന്‍കല്ല്
427. ഒരമ്മ നേരം വെളുത്താല്‍ വീടിനുചുറ്റും ചുറ്റി നടക്കും
പിന്നെ ചെന്നൊരു മുക്കിലിരിക്കും
ചൂല്
428. ഒരമ്മ പെറ്റ മക്കളെല്ലാം എല്ലില്ലാതെ നീണ്ടുനീണ്ട്
ആമ്പല്‍
429. ഒരമ്മ പെറ്റ മക്കളെല്ലാം ഒറ്റക്കണ്ണന്മാര്
അടയ്ക്ക
430. ഒരമ്മ പെറ്റ മക്കളെല്ലാം കറുത്തപട്ടാളം
കട്ടുറുമ്പ്
431. ഒരമ്മ പെറ്റ മക്കളെല്ലാം കുരുകുരുമ്പന്മാര്
പാവയ്ക്ക
432. ഒരമ്മ പെറ്റ മക്കളെല്ലാം കുറുമണികള്‍
കുരുമുളക്
433. ഒരമ്മ പെറ്റ മക്കളെല്ലാം കൊക്കരക്കോ
വാളന്‍പുളി
434. ഒരമ്മ പെറ്റ മക്കളെല്ലാം ചാടിച്ചാടി
തവള
435. ഒരമ്മ പെറ്റ മക്കളെല്ലാം പിച്ചാത്തിക്കാര്
മുതിര
436. ഒരമ്മ പെറ്റ മക്കളെല്ലാം ചെമ്പന്പട്ടാളക്കാര്
പുളിയുറുമ്പ്
437. ഒരമ്മ പെറ്റ മക്കളെല്ലാം ചൊറിയന്‍ പട്ടികള്‍
പാവയ്ക്ക
438. ഒരമ്മ പെറ്റ മക്കളെല്ലാം ഞെളുഞ്ഞുഞെളിഞ്ഞ്
തെങ്ങിന് മടല്
439. ഒരമ്മ പെറ്റ മക്കളെല്ലാം തൊപ്പിക്കാര്
അടയ്ക്ക
440. ഒരമ്മ പെറ്റ മക്കളെല്ലാം നരച്ചുനരച്ച്
കുമ്പളങ്ങ
441. ഒരമ്മ പെറ്റ മക്കളെല്ലാം പിരിഞ്ഞും നീണ്ടും
മുരിങ്ങയ്ക്ക
442. ഒരമ്മ പെറ്റ മക്കളെല്ലാം മക്കണ്ണന്മാര്
തേങ്ങ
443. ഒരമ്മ പെറ്റ മക്കളെല്ലാം വളയംകളയം
പടവലങ്ങ
444. ഒരമ്മ പെറ്റ മക്കളെല്ലാം വിറച്ചുവിറച്ച്
അരയാലില
445. ഒരമ്മ പെറ്റ മക്കളെല്ലാം വെണ്ണീറ്റില്‍ വടിവെച്ചപോലെ
കവുങ്ങ്
446. ഒരമ്മ പെറ്റ മക്കളെല്ലാം വെളളപ്പട്ടാളം
ചിതല്
447. ഒരമ്മ പെറ്റ മക്കള്‍ക്കെല്ലാം ഇംഗ്ലീഷുപേര്
ഓട്
448. ഒരമ്മയുണ്ട് രണ്ടുമുറം പിടിച്ചു നില്ക്കുന്നു
ആന
449. ഒരമ്മയ്ക്കു മൂന്നു മുല
അടുപ്പിന്‍കല്ല്
450. ഒരമ്മയ്ക്കു രണ്ടുമക്കള്‍, ഓരോന്നിനും രണ്ടുനിറം
കണ്ണ്
451. ഒരമ്മയുടെ മക്കളെല്ലാം തുളളക്കാര് ആലില
452. ഒരമ്മ പകലൊക്കെ വെന്തും നീറിയും
അടുപ്പിന്‍കല്ല്
453. ഒരാളെയേറ്റാന് നാലാള്
കട്ടില്
454. ഒരാളെയേറ്റാന് മൂന്നാള്
അടുപ്പ്
455. ഒരാളെയേറ്റാന് രണ്ടാള്
സൈക്കിള്‍
456. ഒരാള്‍ വീണാല്‍ ആയിരം വട്ടം
ചക്ക
458. ഒരാള്‍ക്കു നാലു തലേക്കെട്ട്
നാഴി
459. ഒരാള്‍ക്ക് രണ്ടു തലേക്കെട്ട്
ഉലയ്ക്ക
No comments:
Post a Comment