232. ഇങ്ങേലെ ചെമ്പ് അങ്ങേലേക്കു കൊണ്ടു പോകാനും
അങ്ങേലെ ചെമ്പ് ഇങ്ങേലേക്കു കൊണ്ടു വരാനും
കിണര്‍
233. ഇടത്തോട്ടില്‍ കരിക്കട്ട
കൃഷ്ണമണി
234. ഇടയ്ക്കിടയ്ക്കു കെട്ടുപൊട്ടി
മാനത്തേക്കൊരു വാലുവീശി
മുള
235. ഇടവഴിയിലൂടൊരു കരിവടിയോടി
പാമ്പ്
236. ഇട്ടുപായ മടക്കാന്‍ വയ്യ
കാഞ്ഞിരക്കോല്‍ ചെത്താന്‍ വയ്യ
ചെക്കിപ്പൂവ് ചൂടാന്‍ വയ്യ
ആകാശം, പാമ്പ്, തീയ്യ്
237. ഇട്ട പായ മടക്കില്ല
ചെറുപോത്തിനെ പൂട്ടില്ല
ചെറുകുളം തോണ്ടില്ല
ആകാശം, ആന, സമുദ്രം
238. ഇട്ടാപ്രിങ്ങിണി നെല്ലിനുപോയി
ചക്രം
239. ഇട്ടലുടയാത്ത ഇംഗ്ലീഷുമുട്ട
പഞ്ഞി
240. ഇട്ടാലെടുക്കില്ല ഈഴവപ്പെരുന്താലി
അരിമാവുകൊണ്ട് അണിയുക
241. ഇട്ടാലെടുക്കില്ല പത്തായപ്പൂട്ട്
അരിമാവുകൊണ്ട് അണിയുക
242. ഇട്ടാല്പൊട്ടാത്ത കിങ്കിരിമുട്ട
പഞ്ഞി
243. ഇട്ടാല്പൊട്ടാത്ത കിങ്ങിണിമുട്ട
കടുക്
244. ഇട്ടിലിടുക്കിലുക്കാശി മാവിന്മലഞ്ഞൂറും
മുന്നൂറും പച്ചമാങ്ങ
ഉണ്ടിന്കായ്
245. ഇട്ടിലിടുക്കിലിളുക്കാശിത്തെങ്ങിന്മേ
ലഞ്ഞൂറും മുന്നൂറും കൊട്ടത്തേങ്ങ
ഈന്തപ്പന
246. ഇട്ടുമൂടാന്‍ തുണിയുണ്ട്
കാല്വട്ടംകെട്ടാന് തുണിയില്ല
കോഴിത്തൂവല്‍
247. ഇതാ തോട്ടുവക്കത്തൊരമ്മ പട്ടിട്ടുമൂടി
കൈതച്ചക്ക
248. ഇതാ പിടിച്ചോ മുറ്റത്തുചാടി
തുപ്പല്
249. ഇത്തിരിക്കുഞ്ഞനൊരൊറ്റക്കണ്ണന്‍
കുന്നിക്കുരു
250. ഇത്തിരിക്കുഞ്ഞന് കുട്ട്യേക്കരയാച്ചു
കുരുമുളക്
251. ഇത്തിരിക്കുഞ്ഞന്റെ വാലിന്മേലെല്ല്
മുളക്
252. ഇത്തിരിക്കില്ലാത്ത ചിത്രക്കൂടകല്ലിന്മേല്
കണക്കില്ലാത്ത വിത്തിട്ടുമൂടി
ആമ്പലരി
253. ഇത്തിരിപ്പോന്ന വായ, പറ പോലെ വയറ്
കുടം
254. ഇത്തിരിപ്പോന്നോണ്ടകം നിറച്ചു
മിന്നമിനുങ്ങ്
255. ഇത്തിരിപ്പോന്നോന് ചന്തയ്ക്കു പോയി
കൂര്‍ക്ക
256. ഇത്തിരിമുറ്റത്തഞ്ചു കഴുക്കോല്
കൈവിരല്‍
257. ഇത്തിരിമുറ്റത്തഞ്ചുമുരുക്ക്
അഞ്ചുമുരുക്കില് കൊച്ചുമുരുക്ക്
കൈവിരല്‍, നഖം
കൊച്ചുമുരുക്കിന് ചാന്തുക്കുടുക്ക
നഖത്തിലെ അഴുക്ക്
258. ഇത്തിരിമുറ്റത്തിത്തിരിയപ്പി
നഖാഗ്രത്തിലെ അഴുക്ക്
259. ഇത്തിരിമുറ്റത്തിത്തിരിപൂവ്
നഖത്തിലെ അഴുക്ക്
260. ഇത്തിരിമുറ്റത്തൊത്തിരി വള്ളി
കൈരേഖ
261. ഇത്തിരിയച്ഛന് നെല്ലിനുപോയി
പണം
262. ഇത്തിരിയുള്ളൊരു കിച്ചാണ്ടി
ഉരുണ്ടുരുണ്ടൊരു കിച്ചാണ്ടി
കുട്ട്യേളെ കരയിക്കും കിച്ചാണ്ടി
കുരുമുളക്
263. ഇത്തിരിയുള്ളൊരു കിച്ചാണ്ടി
വയറു പിളര്‍ന്നു കിടപ്പാണ്ടി
പുഴുങ്ങിയ നെല്ല്
264. ഇത്തിരിയുള്ളൊരു പൂനാരങ്ങ
ഉരിശോടുകൂടി വിഴുങ്ങി തന്നാല്‍
നാടുതരാം വീടുതരാം
വീട്ടിനു വേണ്ടവയെല്ലാം തരാം
തീക്കട്ട
265. ഇത്തിലൊന്നുകൊണ്ടകം നിറഞ്ഞു
വിളക്ക്
266. ഇന്നളുകണ്ട തേങ്ങാപുളുക്ക
ഇന്നേക്കൊരു വട്ടക്കണ്ണാടിയായി
ചന്ദ്രന്
267. ഇന്നാളു കണ്ട വെള്ളിത്തളിക
ഇന്നേക്കൊരു തേങ്ങാപൂളായി
ചന്ദ്രന്
268. ഇപ്പോകുന്നിയ പുത്തന്‍കുളത്തില്‍
പത്തഞ്ഞൂറു കുളപ്പരല്
അരി തിളയ്ക്കുക
269. ഇപ്പോക്കൊണ്ടൊന്നു രണ്ടായത്തീര്ന്നു
കൈവിരല്‍
271. ഇമ്മിണിയമ്മ കണ്ണെഴുതി
കുന്നിക്കുരു
272. ഇമ്പ്രിക്കുഞ്ഞന് ശൗര്യക്കാരന്‍
കാന്താരിമുളക്
273. ഇരുകാലന്‍ നെഞ്ഞത്തു ചവിട്ടിയാല്‍
വട്ടത്തിലോടും ഞാന്‍ നീളത്തിലോടും
സൈക്കിള്‍
274. ഇരുകാലിലൊരുകാലു കൊച്ചുകാലാണേ
എന്നാലുമെങ്ങുമിരിക്കിയില്ല
വാച്ച്
275. ഇരുട്ടത്തു കുരുട്ടുവാട
അമ്മിക്കല്ല്
276. ഇരുട്ടാട്ടിയെണ്ണയെടുത്തു
എള്ള്
277. ഇരുട്ടില്‍ തെളിയും കുഞ്ഞിക്കൂനന്
മിന്നാമിനുങ്ങ്
278. ഇരുട്ടുകാട്ടില്‍ കുരുട്ടുപന്നി
പേന്‍
279. ഇരുട്ടുകോരി വെയിലത്തിട്ടു
എള്ള്
280. ഇരുട്ടുപുരയില് കുരുട്ടാന
പത്തായം
281. ഇരുതലനേര്ത്തും നടുവീര്ത്തും
കിണ്ണം കിണ്ണം കിണക്കിണ്ണം
മദ്ദളം
282. ഇരുതല വീര്‍ത്തും നടുവീര്ത്തും
വെളളം വെള്ളം ബളബള്ളം
തിമില
283. ഇരുമ്പുപെട്ടിയില്‍ സ്വര്‍ണ്ണക്കട്ടി
മാങ്ങയണ്ടി
284. ഇരുവരി ഈരായിരം കടം
പല്ല്
285. ഇരുവശം കാട്, നടുവില്‍ വഴി
മെടഞ്ഞിട്ട മുടി
286. ഇല കത്തിപോലെ കായ പന്തുപോലെ
മാവ്
287. ഇല കാരക കോരക
പൂ പിന്നക പിന്നക
കാ കച്ചറ കച്ചറ
പാവയ്ക്ക
288. ഇലനുള്ളി കുഴിച്ചിട്ടു കുഴിനിറയെമുട്ട
കൂര്‍ക്ക
289. ഇല മല പോലെ
കായ അമ്പഴങ്ങ പോലെ
വാഴ
290. ഇലയില്ല, പൂവില്ല, കായില്ല, കരിവള്ളി
തലമുടി
291. ഇലയില്ലാത്തൊരു പൂവില്ലാത്തൊരു
കായില്ലാത്തൊരു കരിവള്ളി
തലമുടി
292. ഇലയില്ലാത്തൊരു വള്ളിയില്‍
പൂപോലൊരു കായ
ബള്‍ബ്
293. ഇലയില്ലാത്ത മരത്തില്‍നിന്നു പൂകൊഴിഞ്ഞു
തേങ്ങ ചിരകുക
294. ഇലയിലൊറ്റയിലച്ചലുമില്ല
ചോട്ടില് ചെന്നാല്‍ പെറുക്കിതിന്നാം
ഉരല്
295. ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍
ആയിരം കാക്കകള്‍ വയ്യേ വയ്യേ
അരി തിളക്കുക
296. ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍
കുഞ്ഞിത്തയ്യം തുള്ളി തുള്ളി
അരി തിളയ്ക്കുക
297. ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍
തക്കിടിമുണ്ടന്‍ വാതുറക്കേ
സാക്ഷ
298. ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍
പാമ്പുകളനവധി പിന്നാലെ
തലമുടി
299. ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍
വെള്ളിക്കിണ്ണം തുള്ളിതുളളി
അരി തിളയ്ക്കുക
300. ഇല്ലിയില്ലക്കുട
കൂണ് ( കുമിള്‍ )
301. ഇല്ലീ കരകര, ഇല്ലീ കര കര
ഇല്ലിമേലായിരം പല്ലിമുട്ട
നെല്ലിയ്ക്ക
302. ഇല്ലികൊമ്പത്തില്ലികൊമ്പ
ത്തീശാന് മാപ്പിള തീക്കൂട്ടി
മിന്നാമിനുങ്ങ്
303. ഇല്ലിക്കൊമ്പത്തൊരു മന്ത്രവാദി
നട്ടപ്പാതിരയ്ക്ക് തീക്കൂട്ടി
മിന്നാമിനുങ്ങ്
304. ഇല്ലിമേലായിരം ചോരപക്ഷി
മുളക്
305. ഇവിടെ ഞെക്കിയാലവിടെക്കറങ്ങും
ഫാന്‍
306. ഇവിടെ മന്ത്രിച്ചാലവിടെയലറും
ഉച്ചഭാഷിണി
307. ഇള്ക്ക് ഇള്ക്ക് രണ്ടിള്ക്ക്
തുറന്നുനോക്കുമ്പോള്‍ നാലിള്ക്ക്
ഉള്ളി
308. ഇഴഞ്ഞിഴഞ്ഞുപോകുന്ന രാജാവിന്റെ
പേരുപറഞ്ഞാലായിരം കട
തേരട്ട
309. ഇഴഞ്ഞിഴഞ്ഞുപോകുന്ന രാജാവിന്റെ
പേരുപറയാത്തവര്‍ക്കായിരം കടം
തേരട്ട
310. ഇറങ്ങുമ്പോള്‍ കരഞ്ഞുകരഞ്ഞ്
കയറുമ്പോള്‍ തുള്ളിത്തുള്ളി
കിണറില്‍നിന്നു വെള്ളം കോരുക
311. ഇറയ്ക്കാത്ത കിണര്‍
തൊണ്ണച്ചിപ്പന്തല്
തൂക്കാത്ത മുറ്റം
സമുദ്രം, ആകാശം, കടല്‍ത്തീരം
312. ഈച്ചതൊടാത്തൊരിറച്ചിക്കഷ്ണം
പൂച്ചതൊടാത്തൊരിറച്ചിക്കഷ്ണം
തൊട്ടാല്‍ നക്കുമിറച്ചിക്കഷ്ണം
നീറ്റില്‍ വീണാല്‍ കരിയും കഷ്ടം
തീക്കനല്‍
313. ഈരഞ്ചുതേരുള്ള വീരന്റെ പുത്രന്റെ
ബന്ധുവിന്റെ ശത്രുവിന്റെ ഭാര്യേടെ പേരിന്റെ
മധ്യത്തിലമ്പോടു ചേര്ത്തോതണം മ
താമര
No comments:
Post a Comment