അകത്ത്  ചത്തു പുറത്തുനാറി   ചക്ക
 അകത്ത്  കമ്പുണ്ട്  പുറത്ത്  പല്ലുണ്ട് തലക്ക് കലമുണ്ട് വൈക്കോല്‍ കൂന
 അകത്ത്  തിരിതെറുത്ത്  പുറത്ത്  മുട്ടയിട്ടു  കുരുമുളക്
 അകത്ത്  നിന്നു നോക്കിക്കാണും
കണ്ടതൊക്കെയുള്ളിലാക്കും
 ക്യാമറ
 അകത്ത്  സ്വര്ണ്ണം പുറത്തുവെള്ളി  കോഴിമുട്ട
 അകത്ത്  രോമം പുറത്തിറച്ചി മൂക്ക്
 അകത്ത് കെണി  പുറത്ത് മുള്ള്  ഇടയ്ക്ക് സത്ത് ചക്ക
 അകത്ത് നൂല് പുറത്ത് നെയ്യ് തലക്ക് തീയ്യ് മെഴുകുതിരി
 അകത്താശാരി പുറത്ത് കുശവന്‍ നടുക്ക് കര്‍ഷകന്‍ കഞ്ഞിക്കലം
 അകത്തറുത്താല്‍ പുറത്തറിയും  ചക്ക
 അകത്തിരിപ്പോനെ പുറത്തുകാട്ടും കണ്ണാടി  മുഖം
 അകത്തിരിക്കും മുറ്റത്തിറങ്ങും
ഓടി നടക്കും ഒളിച്ചിരിക്കും
 ചൂല്


🔲. അകത്തിറച്ചിയും പുറത്തുരോമവും
മഞ്ചാടിക്കുരു

🔲.അകത്തിരുന്നു പുറത്തേയ്ക്കു കാലുനീട്ടി 
ഓവ്, വീടിന്റെ കഴുക്കോല്

🔲.അകത്തിരുന്നു പുറത്തേക്കു തലനീട്ടി 
ആമ

🔲.അകത്തിരിപ്പോനെ പുറത്തുകാട്ടും 
കണ്ണാടി, മുഖം

🔲അകത്തിരുന്ന മക്കള്പുറത്തെത്തിയപ്പോള്്അമ്മകൊന്നു
തീപ്പെട്ടി കമ്പ്



🔲 അകത്തെല്ലില്ലാത്തോന്റെ കാല് കണ്ടാല്മുള്ള്
കണ്ണ് കണ്ടാല്കൊമ്പ്
ഞണ്ട്

🔲.അകത്തേക്കു പോരുമ്പോള്പച്ചപ്പ്
പുറത്തേക്കു പോരുമ്പോള്ചോന്നിട്ട് 
മുറുക്കാന്

🔲.അകന്നാല്ചതുരം
അണങ്ങാല്ബഹുചതുരം
കൈകോര്ത്താല്ദൃഡം

വാതിലിന്റെ സാക്ഷ


🔲.അകമില്ലാത്തില പുറമില്ലാത്തില
ഞെട്ടില്ലാത്തില വട്ടത്തില്‍ 
പപ്പടം

🔲.അകമെല്ലാമെല്ലും തോലും
പുറമെല്ലാം പൊന്തം പൊന്തം 
വൈക്കോല്മേഞ്ഞപുര


🔲 അകവും പുറവും ഇല്ലാത്തോന്റെ അടീം മേലും തിരിയായി
ഉലക്ക

🔲  അകം മഞ്ഞച്ചോന്റെ പുറം രക്തച്ചോപ്പ്

മഞ്ചാടിക്കുരു

🔲 അകലെപൊട്ടിയ അമിട്ടിനു ിവിടെ കുടവിരി‍ഞ്ഞു
കൂണ്‍


🔲.അക്കരെക്കുന്നില്വിളക്കുകൊളുത്തി
ഇക്കരെക്കുന്നില്പപ്പടം കാച്ചി 
സൂര്യോദയവും ചന്ദ്രോദയവും

🔲.അക്കരെ നിന്നകത്തേക്കു കാലുനീട്ടി 
മത്തന്


🔲.അക്കരെനില്ക്കും കുട്ട്യമ്പി
ഇക്കരെ നില്ക്കും കുട്ട്യമ്പി
ചോടെ പോകും കുട്ട്യമ്പി
മീതേ പോകും കുട്ട്യമ്പി 
ആല്, അമ്പലം, മുതല, വഞ്ചി

🔲.അക്കരെ നില്ക്കും കൊക്കമ്പി
ഇക്കരെ നില്ക്കും കൊക്കമ്പി
കടലില്ചാടും കൊക്കമ്പി
കുട ചൂടിക്കും കൊക്കമ്പി 
 സൂര്യന്‍ 

🔲അക്കരെ നില്ക്കും കൊമ്പന്കാളയ്ക്ക
റുപത്തിരണ്ടു മുടിക്കയറ് 
മത്തത്തണ്ട്

🔲.അക്കരെ നില്ക്കും തുഞ്ചാണി
ഇക്കരെ നില്ക്കും തുഞ്ചാണി 
 കണ്പീലികള്

🔲.അക്കരെ നില്ക്കും പശുവിന്
ഇക്കരെ നില്ക്കു കൂറ്റന് ഇടി വെട്ടിയപ്പോള്
മുക്കറയിട്ടപ്പോള്ചിനപിടിച്ചു 
 കൂണ്മുളയ്ക്കുക

🔲.അക്കരെ നില്ക്കും മച്ചമ്പി
ഇക്കരെ നില്ക്കും മച്ചമ്പി
നേര്ന്നു നില്ക്കും മച്ചമ്പി
താണു കിടക്കും മച്ചമ്പി 
കടുവ, പുലി, തോണി, കല്ല്

 
🔲.അക്കരെയിക്കരെ മുളങ്കൂട്ടം
നടുവില്പുഴയില്ചീങ്കണ്ണി 
കണ്ണ്

🔲.അക്കരെയൊരുത്തന്വാളുംപിടിച്ചു നില്ക്കുന്നു
ഇക്കരെയൊരുത്തന്കുടയുംപിടിച്ച് നില്ക്കുന്നു
മുതിരവാള്‍ , കൂണ്‍ 


🔲.അക്കരെവിളയില്തെക്കേത്തൊടിയില്
ചക്കരകൊണ്ടൊരു തൂണ്
തൂണിനകത്തൊരു നൂല് തെച്ചിപ്പൂവ്
നൂലുവലിച്ചാല്‍ 
തേന് 

🔲.അക്കരെ വെടിപൊട്ടുമ്പോള്ഇടി വെട്ടുമ്പോള്
ഇക്കരെ വെളുത്തരോമാഞ്ചം 
 കൂണ്മുളയ്ക്കുക

🔲.അക്ഷമുണ്ടെനിക്ക്
രണ്ടക്ഷരം കേട്ടാല്മനുഷ്യന്ഞെട്ടും
രണ്ടക്ഷരം കേട്ടാല്മത്സ്യം ഞെട്ടും ഞാനാര് 
 പടവലങ്ങ


🔲.അങ്ങ്ട്ടെ മുത്തശ്ശി , ഇങ്ങ്ട്ടെ മുത്തശ്ശി
തമ്മില്കാണില്ല മുത്തശ്ശി 
കിണര്‍ 

🔲.അങ്ങട്ടും ഇങ്ങട്ടും സംബന്ധം
വീട്ടമ്മയ്ക്കു നിര്ബന്ധം 
വാതിലിന്റെ സാക്ഷ


🔲.അങ്ങു ചെന്നു കിരുകിരുക്കും
ഇങ്ങു ചെന്നു കിരുകിരുക്കും
അനങ്ങാതെയൊരു മൂലയിലിരിക്കും 
 ചൂല്

🔲.അങ്ങുനില്ക്കും മത്തന്കാളയ്ക്കെത്ര നീണ്ട മുടിക്കയറ് 
മത്തന്

🔲.അങ്ങേ വീട്ടലെ മുത്തശ്ശ്യമ്മയ്ക്കിങ്ങേ വീട്ടിലെ മുറ്റമടി 
മുളംപട്ടില്

🔲.അങ്ങേലമ്മ ഇങ്ങേലു വന്നുമുറ്റമടിച്ചു 
മുളയുടെ തല

🔲.അങ്ങേലെ ചങ്ങാതി വിരുന്ന വന്നിരിക്കുന്നു
കായ്ക്കാത്തതിന്റേയും പൂക്കാത്തതിന്റേയും ഇലവേണം 
 വെറ്റില

🔲.അങ്ങേലെ മുത്തീം മുക്കിലിരിക്കും
ഇങ്ങേലെ മുത്തീം മുക്കിലിരിക്കും 
ചൂല്

🔲.അങ്ങൊരു മരത്തിന്മേല്ചുവന്നൊരു കിളി 
അടയ്ക്ക

36.അങ്ങോട്ടു പോകുമ്പോള്ആടിക്കുഴഞ്ഞ്
ഇങ്ങോട്ടു പോന്നപ്പോള്നെടുക്കനെ 
പപ്പടം കാച്ചുക

🔲.അങ്ങോട്ടു പോവുന് തുള്ളി തുള്ളി
ഇങ്ങോട്ടു പോരുമ്പം തുളുമ്പി തുളുമ്പി 
കിണറ്റില്നിന്ന് വെള്ളം കോരുക

🔲.അച്ചെടുകൊമ്പത്തൊരുകുടം ചോര 

 ചെമ്പരത്തിപ്പൂവ്

🔲.അച്ഛന്നീണ്ട്, അമ്മ പരന്ന്, കുട്ടികളെല്ലാമുരുണ്ടിട്ട് 
തെങ്ങ്


🔲.അച്ഛന് തന്നൊരുറുമാല്
നനച്ചിട്ടും നനച്ചിട്ടും നനയുന്നില്ല 
താമരയില, ചേമ്പില 

🔲.അച്ഛന്പരപര
അമ്മ മിനുമിനു ചക്ക
മോളു മണിമണി
🔲
.അച്ഛന്സൂര്യന്‍, അമ്മ സമുദ്രം
കുടില്തൊട്ട് കൊട്ടാരം വരെ
കൂടിയാല്തെറ്റ്, കുറഞ്ഞാല്തെറ്റ് 
ഉപ്പ്

🔲.അച്ഛനെപ്പേടിയില്ലമ്മയെപ്പേടിയു
ണ്ടെല്ലാര്ക്കുമവനേറ്റമുറ്റ ബന്ധു
44.
അച്ഛലൊരു പട്ടുതന്നു
മുക്കീട്ടും മുക്കീട്ടു നനയുന്നില്ല 
താമരയില , ചേമ്പില 

🔲.അച്ഛനൊരു സാരിതന്നു
ഉടുത്തിട്ടുമുടുത്തിട്ടും തീരുന്നില്ല 
ആകാശം

🔲.അച്ഛനൊരുരുള തന്നു
ഉണ്ടിട്ടുമുണ്ടിട്ടും തീരുന്നില്ല 
അമ്മിക്കുട്ടി


🔲.അച്ഛന്റെ പണം എണ്ണിയാല്തീരില്ല
അമ്മയുടെ സാരി മടക്കിയാല്തീരില്ല 
ആകാശം

🔲.അഞ്ച് അതിശയമുള്ള വസ്തുവിന്റെ
പേരുപറഞ്ഞാല്അയ്യായിരം കടം 
ആന 

🔲.അഞ്ചിലൊന്നില്മകന്അഞ്ചിലൊന്നും കട
ന്നഞ്ചിലൊന്നില്മകന്തന്നെയാരാഞ്ഞുടന്
അഞ്ചിലൊന്നോളമുയര്ന്നൊരു പത്തനം
അഞ്ചിലൊന്നാക്കിനാന്ചഞ്ചലമെന്നിയേ 
ഹനുമാന്ലങ്കയ്ക്കു തീവെച്ചു 

🔲.അഞ്ചുപക്ഷികൂടി ഒരുമുട്ടയിട്ടു 
കൈയ്യിലെ ചോറുരുള

🔲.അഞ്ച്വാരും കുഞ്ച്വാരും കൂടി ഗുഹകാണാന്പോയി
അഞ്ച്വരിങ്ങോട്ടും പോന്നു കുഞ്ച്വരിങ്ങോട്ടും പോയി 
ഊണു കഴിക്കുക

🔲.അടപ്പുള്ള പെട്ടി തുറന്നാല്അകം നിറയെ കണ്ണ് 
ഉഴുന്ന്

🔲.അടയ്ക്കും തുറക്കും കിങ്ങിണിപത്തായം 
കണ്ണ്

🔲.അടയ്ക്കുള്ളില്പെരുമ്പട 
തേനീച്ചക്കൂട്

🔲.അടിക്കാത്ത മുറ്റമേത് 
ആകാശം

🔲.അടിക്കുകൊടുത്താല്മുടിക്കുഫലിക്കും 
 തെങ്ങ്, കവുങ്ങ്

🔲.അടിക്കൊരുവെട്ട്, നടുക്കൊരുകെട്ട്
തലയ്ക്കൊരു ചവിട്ട് 
നെല്ല് കൊയ്തുകെട്ടി മെതിക്കുക

🔲അടിച്ചുവാരിയമുറ്റത്ത് വാരിയെറിഞ്ഞ
മണല്ത്തരികള്‍ 
നക്ഷത്രങ്ങള്

🔲.അടിചെടി, നടുകായ, തലനെല്ച്ചെടി 
കൈതച്ചക്ക

🔲.അടിതളിക, നടുലാത്തി, മേല്കുട 
ചേന

🔲.അടിപാറ, നടുവടി, തലതൂപ്പ് 
ചേന

🔲.അടിപാറ, മുകളില്കാട്, ഉള്ളില്ചോര 
തല

🔲.അടിമദ്ദളം, ഇലചുക്കിരി, കായ്കൊക്കരി 
പുളിമരം 

🔲.അടിമുള്ള്, നടുകാട്, തലപ്പൂവ് 
പൂവന്കോഴി

🔲.അടിയിലും മുകളിലും തട്ടിട്ടിരിക്കുന്ന
കുഞ്ഞനാശാരീടെ പേരുപറഞ്ഞാല്
നാടുതരാം, നഗരിതരാം, രാജരാജന്റെ മോളേംതരാം 
ആമ

🔲.അടിയിലും മുകളിലും തട്ടിട്ടിരിക്കുന്ന
നങ്ങേമമുത്തിയെ തൊട്ടാല്‍ ചൊറിയും 
 ചേന

🔲.അടിയിലൊരു വലിയചെടി
തലയിലൊരു ചെറിയചെടി 
കൈതച്ചക്ക

🔲.അടിയില്ലചട്ടി 
കിണര്

🔲.അടിയില് വട്ടക്കിണ്ണം, മേലെ പച്ചപ്പന്തല്
ചേന

🔲അടുക്കളക്കോവിലില്മൂന്നുണ്ട് തേവര്
അടുപ്പിന്കല്ല്

🔲അടുക്കളയിലൊരു ചുമട്ടുകാരന്‍ 
ഉറി

🔲.അടുക്കുല പൂക്കുമ്പം പന്തീരായിരം 
നക്ഷത്രങ്ങള്

🔲.അടുത്തുനില്ക്കും പല്ലിചിലച്ചാല്
ഇവിടെനില്ക്കും ഞാനവിടെ 
ഫാട്ടോ എടുക്കുക

🔲.അടുപ്പിന്കുണ്ടില്കണക്കപ്പിള്ള 
 പൂച്ച

🔲.അടുപ്പിന്കുണ്ടില്പഴുക്കടയ്ക്ക 
തീക്കട്ട

🔲.അടുപ്പിന്തിണ്ണേലമ്മായ്യ്യമ്മ 
പൂച്ച

🔲.അട്ടത്തുണ്ടൊരു കുട്ടച്ചാത്തന്
അങ്ങോട്ടുമിങ്ങോട്ടുമോടുന്നു 
എലി

🔲അട്ടത്തുണ്ടൊരു കൊട്ടത്തേങ്ങ
കൂട്ടിപ്പിടിക്കാന്ഞെട്ടില്ല 
കോഴിമുട്ട

🔲.അട്ടത്തുള്ള വട്ടക്കറുപത് കണ്ണ് 
ഇടി ഉരുളി

🔲.അട്ടത്തുള്ളൊരു ചട്ടിക്കുള്ളിലെ
ചുരുട്ടപ്പാമ്പിനു മാണിക്യം 
നിലവിളക്ക്

🔲.അഡ്ഢന് പോയമരത്തില്
ബൊഡ്ഡന്കുത്തിയിരിക്കുന്നു 
ചക്ക

🔲.അണിഞ്ഞാലെടുക്കാനൊക്കാത്ത വെള്ളിത്താലി 
നിലത്ത് 
അരിമാവുകൊണ്ടണിയുന്നത് 


🔲.അതാപോണു ഒന്നിങ്ങുപിടിച്ചോ
കാറ്റ്

🔲.അതെടുത്തിതിനടിയില്വെച്ച
തെടുത്തിതിനടിയില്വെച്ചു 
പായ നെയ്യുക


🔲 അനുജത്തി ചോന്നിട്ട്
ഏട്ടത്തി പച്ചപ്പ്
മുത്താച്ചി മഞ്ഞപ്പ് 
 ഇല

🔲.അനേകം മതിലുള്ളൊരമ്പലത്തിലൊരുണ്ണി ക്യഷ്ണന് 
വെള്ളക്യഷ്ണന്

🔲.അനേകം മതില്കെട്ടി
അതിനകത്തൊരു വെള്ളിവെടി 
വാഴപ്പിണ്ടി

🔲.അന്തണന്വെന്തു, പൂണൂല് വെന്തില്ല 
കാട്ടിലെ വഴി

🔲.അന്തമുത്തിന്തമുത്ത് ഇന്തമുത്തിനെക്കൊരുത്താല്
ഊരില്പ്പൊതിതരാം ഊരിലെച്ചെട്ടിയാരുടെ മോളെത്തരാം 
ചീരവിത്ത്

🔲.അന്തിക്കുമാത്രം പുറത്തെവാതില്ക്കല്
അതുകഴിഞ്ഞാലകത്തെ മൂലയ്ക്ക് 
നിലവിളക്ക്

🔲.അന്തിയാവോളമകത്തോ പുറത്തോ
അന്തിയായാല്പുറത്തുതന്നെ 
മ്മറപ്പടി

🆀.അന്തിയോളം മിന്നിമിന്നി അന്തിയായാല്‍ മൂലയ്ക്ക് 

 ചൂല് (തുറപ്പ)


🆀.അന്നരാജന്‍് പുറത്തുവരുമ്പോള്‍

ആശാരിച്ചെക്കന്‍ തടുത്തുനിര്‍ത്തി 

അരിവാര്‍ക്കുക


🆀.അപ്പച്ചെമ്പിനു മൂടില്ല 

കിണര്‍


🆀.അപ്പത്തിനുകൂടും അടയ്ക്കുകൂടില്ല 

ചുണ്ട്




🆀.അപ്പട്ടെ പട്ടിക്കു മുമ്പോട്ടു വാല് 

ചിരവ


🆀.അപ്പാട്ടെ പൂവ്വന്റെയിലയ്ക്കകവും പുറവുമില്ല 

കോഴിമുട്ട


🆀.അപ്പുറത്തെ ചിറ്റയ്ക്കിപ്പുറത്തെ ചിറ്റയെ കാണാന്‍ മോഹം 

കിണര്‍


🆀 അപ്പം പോലൊരു തടിയുണ്ട്

അല്പം മാത്രം തലയുണ്ട് 

ആമ


🆀 .അമ്പലത്തിലെ ചെമ്പകത്തിനു കൊമ്പില്ല, പൂവുണ്ട് 

കൊടിമരം


🆀 അമ്പലത്തിലെ ചെമ്പകത്തേല്‍

ഒരു കൊമ്പും കാണ്മാനില്ല 

കൊടിമരം


🆀 അമ്മ കുരുമുരുക്കനെ

മകള്‍ മിനുമിനുക്കനെ

മകളുടെ മകളൊരു മാണിക്യക്കല്ല് 

ചക്ക,ചുള, കുരു 


🆀 .അമ്മ കല്ലിലും മുള്ളിലും 

മോള് കല്യാണപ്പന്തലില്‍  

തെങ്ങും തേങ്ങയും,വാഴയും വാഴക്കുലയും


🆀 അമ്മ കറുമ്പി, മോളു വെളുമ്പി

മോളുടെ മോളൊരു സുന്ദരിക്കുട്ടി 

വെള്ളില


🆀 അമ്മ കിടക്കും മകളോടും 

അമ്മിയും അമ്മിക്കുട്ടിയും


🆀 അമ്മ കുളിച്ചുവരുമ്പോള്‍

മക്കള്‍ മൂന്നും തൊഴുതിരിക്കുന്നു 

അടുപ്പിന്‍ കല്ലുകള്‍


🆀 അമ്മ കൊലുന്നനെ, മക്കള്‍ കുരുന്നനെ 

കവുങ്ങ്


🆀 അമ്മ ചിരിച്ചാല്‍ പവിഴം പൊഴിയും 

മഞ്ചാടിമരം


🆀 അമ്മ തന്നചായ നനച്ചാലും നനച്ചാലും നനയുന്നില്ല 

ചേമ്പില , താമരയില


🆀 .അമ്മ തന്ന സ്ഫടികക്കല്ല് തിന്നിട്ടും ഞാന്‍ ചത്തില്ല 

കല്‍ക്കണ്ടം


🆀 അമ്മ തൊട്ടാലും അമ്മയെതൊട്ടാലും മകന്‍ ചാവും 

ഉപ്പ്


🆀 അമ്മ പരന്ന്പരന്ന്, മകളുരുണ്ടുരുണ്ട് 

അമ്മിയും അമ്മിക്കുട്ടിയും


🆀 അമ്മ പിരുപിരുത്ത്, മകള്‍ മധുരക്കട്ട

മകളുടെ മകളൊരു കന്നകകട്ട 

ചക്ക, ചുള, കുരു


🆀 .അമ്മ മലര്‍ന്നുകിടക്കും, മകള്‍ മാറിലോടിക്കളിക്കും 

അമ്മിയും അമ്മിക്കുട്ടിയും


🆀 അമ്മ മല്‍ന്നുകിടക്കുമ്പോള്‍ മഞ്ഞളുതേച്ചു മകളോടും 

അമ്മി, കുഴവി (അമ്മിക്കുട്ടി)


🆀അമ്മ ശയ്യയില്‍ മകള്‍ നൃത്തശാലയില്‍ 

അമ്മിയും അമ്മിക്കുട്ടിയും


🆀.അമ്മയുടെ മുകളില്‍ മകള്‍ കയറും

മകളുടെ മുറിയില്‍ അമ്മ കയറില്ല

ടിക്കിഴിയും ചെറുനാഴിയും


🆀.അമ്മയുടെയുള്ളിലൊരുപട 

 തേനീച്ചക്കൂട്


🆀.അമ്മയെത്തോണ്ടി മകന്‍ മരിച്ചു 

തീപ്പെട്ടിക്കോല്‍


🆀.അമ്മയെകുത്തി താന്‍ ചത്തു 

തീപ്പെട്ടിക്കൊള്ളി


🆀 അമ്മയ്ക്കു രണ്ടു മക്കള്‍

ഓരോന്നിനും രണ്ടുനിറം

കണ്ണ്


🆀 അമ്മയ്ക്കു വാലില്ല തലയില്ല

മകള്‍ക്കു വാലുണ്ട് തലയുണ്ട് 

തീപ്പെട്ടി


🆀 .അമ്മാമന്‍ തന്നൊരു വാല്

എടുക്കാനും കുടിക്കാനും പറ്റണില്ല 

നിലാവ്


🆀 അമ്മാമന്‍ തന്നൊരുരുള

തിന്നിട്ടും തിന്നിട്ടും തീരുന്നില്ല 

ചുണ്ണാമ്പുരുള


🆀.അമ്മായിയമ്മ കുളിച്ചു വരുമ്പോള്‍

കാരിപ്പുലയന്‍ തെറ്റുന്നില്ല 

ചാണകവെള്ളം തളിക്കുക


🆀 .അരയണയ്ക്ക് അമ്പതുതീവെട്ടിക്കാര്‍ 

തീപ്പെട്ടി


🆀.അരയ്ക്കു കെട്ടുള്ളവന്‍

നിലമൊക്കെ വ്യത്തിയാക്കി 

ചൂല് (തുറപ്പ )


🆀.അരയുണ്ട് കാലുണ്ട്

കാലിന്നടിയില്‍ ഉടലില്ല 

പാന്‍സ്


🆀അരയോളം നീറ്റില്‍നിന്നഴകുള്ള മകളെപ്പെറ്റു

മക്കളകത്തും, അമ്മപുറത്തും ഹോ..ഹോ...ഹോ.

നെല്ലും വൈക്കോലും


🆀 അരിപിരി, അരിപിരി അരിപിരി വല്ലി

വല്ലിവല്ലി വല്ലിയിലായിരം 

പല്ലിമുട്ട, കുരുമുളക്


🆀.അരിപ്പള്ളിനായരും തേങ്ങാപ്പുള്ളിനായരും കൂടി

മുളപ്പള്ളിനായരുടെ വീട്ടില്‍ വിരുന്നുപോയി

കോല്‍പ്പുള്ളിനായരു കുത്തിപ്പുറത്താക്കി 

പുട്ടുചുടുക


🆀അലകുടഞ്ഞോരമ്പലത്തില്‍

അറിവിന്നമ്മേടെ വിളയാട്ടം 

നാവ്


🆀അമിച്ചാലും വേവൂല്യ, പുഴുങ്ങ്യാലും വേവൂല്യ

തീക്കട്ട തട്ടിയാല്‍ ചുരുണ്ടുപോകും 

തലമുടി


🆀.അമിച്ചാല്‍ പേവൂല, ചുട്ടാല് കരിയും 

തലമുടി


🆀.അവിടെക്കണ്ടു, ഇവിടെക്കണ്ടു, പിന്നെക്കണ്ടില്ല 

 ഇടിമിന്നല്‍, മിന്നാമിനുങ്ങ്


🆀 അവിടെക്കുത്തി, ഇവിടെക്കുത്തി, അമ്പലംകടത്തിക്കുത്തി

ഞാറുനടുക


🆀 അവിടെകുത്തി, ഇവിടെകുത്തി

വരിവരിയായ്കുത്തി, വിരലാല്‍കുത്തി 

 ഞാറുനടുക


🆀.അവിടെത്തോണ്ടി, ഇവിടെത്തോണ്ടി, മുക്കിലൊളിച്ചു 

ചൂല്


🆀 അവിടെമിന്നി, ഇവിടെമിന്നി, മുക്കിലൊളിച്ചു 

ചൂല്


🆀 അസ്ഥിയില്ല തലയില്ല, കൈക്കൊന്നും വിരലില്ല

അത്യന്റെ പാദംകൊണ്ടുനടക്കും, മനുഷ്യനെ വിഴുങ്ങും 

ശവമഞ്ചം


🆀.അഹോ മരത്തില്‍, അച്ചാടിക്കൊമ്പത്ത്

കറുത്തൊരുനായ്ക്കുട്ടി കണ്ണും നട്ടിരിക്കുന്നു 

ഞാവല്‍പ്പഴം


🆀 .അളന്നുവാങ്ങാനാവില്ല, തൂക്കിവാങ്ങാനാവില്ല

എല്ലാര്ക്കും വേണമിതൊരുപോലെ

വായു


🆀 .അഴിയെറിഞ്ഞമ്പലത്തില്‍ കിളിയിരുന്നു കൂത്താടുന്നു 

നാവ്


🆀.അറയ്ക്കകത്തു വെള്ളിവടി

വാഴപ്പിണ്ടി


🆀 .അര്‍ധരാത്രിയില മാണിക്യക്കല്ല്

നട്ടുച്ചയ്ക്കു തേങ്ങാക്കൊത്ത് 

പൂച്ചക്കണ്ണ്



3 comments: